Thursday, May 23, 2019 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.29 AM

മോഡി രാജ്യത്തെ നയിക്കുന്നത്‌ ഇരുണ്ട കാലഘട്ടത്തിലേക്ക്‌: വി.എം.സുധീരന്‍

uploads/news/2019/04/302981/a4.jpg

ചാരുംമൂട്‌: ഇരുണ്ട കാലഘട്ടത്തിലേക്കാണ്‌ നരേന്ദ്രമോഡി രാജ്യത്തെ നയിക്കുന്നതെന്ന്‌ കെ.പി.സി.സി മുന്‍ പ്രസിഡന്റ്‌ വി.എം.സുധീരന്‍. യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം താമരക്കുളത്ത്‌ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ കല്‍പന മറ്റുള്ളര്‍ അനുസരിക്കണമെന്ന മനോഭാവം ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണ്‌. ഇഷ്‌ടമില്ലാത്തവരെ രാഷ്‌ട്രീയമായി വകവരുത്തുന്ന രീതിയാണ്‌ നടന്നു വരുന്നത്‌. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ പെരുകുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.ഷാഹുല്‍ഹമീദ്‌ റാവുത്തര്‍ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാര്‍, കെ.കെ.ഷാജു, കെ.ആര്‍.മുരളീധരന്‍, എം.ആര്‍.രാമചന്ദ്രന്‍, എം.അമൃതേശ്വരന്‍, കെ.ഫസല്‍അലിഖാന്‍, ജി.വേണു, ബി.രാജലക്ഷ്‌മി, പി.ബി.ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 21 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW