Monday, May 20, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

ത്യാഗസ്‌മരണയില്‍ ദു:ഖവെള്ളി ആചരിച്ചു

uploads/news/2019/04/302794/p3.jpg

മണ്ണാര്‍ക്കാട്‌: മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക്‌് പരിഹാരമായി യേശുക്രിസ്‌തു സ്വയം കുരിശുമരണം സ്വീകരിച്ചതിന്റെ സ്‌നേഹസ്‌മരണയില്‍ പെരിമ്പടാരി ഹോളിസ്‌പിരിറ്റ്‌ ഫൊറോനാ പള്ളിയില്‍ ദു:ഖവെള്ളി ആചരിച്ചു.
ഗാഗുല്‍ത്താ മലയിലേയ്‌ക്ക് യേശു നടത്തിയ അന്ത്യയാത്രയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌ മണ്ണാര്‍ക്കാട്‌ ടൗണ്‍ പ്രസാദമാതാ നിത്യാരാധന പള്ളിയില്‍നിന്ന്‌ പെരിമ്പടാരി ഹോളിസ്‌പിരിറ്റ്‌ ഫൊറോന പള്ളിയിലേയ്‌ക്ക് കുരിശിന്റെ വഴി നടത്തി.
ഇടവക വികാരി റവ. ഡോ: ജോര്‍ജ്‌ജ് തുരുത്തിപ്പള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. അസി. വികാരി സേവ്യര്‍ തെക്കനാല്‍, ഫാ: സിബിന്‍ കരുത്തി സി.എം.ഐ. എന്നിവര്‍ സഹകാര്‍മ്മികരായി. പീഡാനുഭവ ചരിത്രവായന, കുരിശുചായ്‌ക്കല്‍, കയ്‌പുനീര്‌ കുടിക്കല്‍ എന്നീ ചടങ്ങുകളും കഞ്ഞിവിതരണവും ഉണ്ടായി. കൈക്കാരന്മാരായ മാത്യൂ കല്ലുവേലില്‍, സിജു കൊച്ചത്തിപ്പറമ്പില്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW