Friday, July 12, 2019 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

മൈക്ക്‌ അനൗണ്‍സര്‍ മണി തിരക്കിലാണ്‌

uploads/news/2019/04/302793/p2.jpg

ലക്കിടി: ഉച്ചഭാഷിണിയിലൂടെ തെരഞ്ഞെടുപ്പ്‌ വാഹന പ്രചാരണം പൊടിപൊടിക്കുമ്പോള്‍ മണി തിരക്കിലാണ്‌. കഴിഞ്ഞ 28 വര്‍ഷത്തിലേറെ കാലമായി പ്രചാരണത്തിന്‌ മൈക്ക്‌ അനൗണ്‍സര്‍ ആയിട്ട്‌ മണികണ്‌ഠന്‍ എന്ന ലക്കിടിക്കാരുടെ മംഗലത്തെ പാര്‍ളി വീട്ടിലെ മണി.
സിപിഎം പ്രവര്‍ത്തകനായ മണി പാര്‍ട്ടിക്ക്‌ വേണ്ടിയാണ്‌ അനൗണ്‍സ്‌മെന്റിന്‌ ഇറങ്ങാറുള്ളത്‌. ശബ്‌ദഗാംഭീര്യതയും, വാക്‌ചാതുര്യവും മണികണ്‌ഠന്റെ അനൗണ്‍സ്‌മെന്റ്‌ സ്വീകാര്യത ഉണ്ടാക്കുന്നു. കര്‍ഷക സംഘം വില്ലേജ്‌ കമ്മിറ്റി അംഗമായ മണിയ്‌ക്ക് കാലങ്ങളായി അനൗണ്‍സ്‌മെന്റ്‌ ഹരമാണ്‌. മണിയുടെ രാഷ്ര്‌ടീയ ഗുരുക്കളായ മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകരായ കൊടു വാരകോട്ടില്‍ വിശ്വനാഥനും, സിപിഎം ജില്ലാ കമ്മിറ്റി അംഗമായ കെ.സുരേഷും ആണ്‌ അനോണ്‍സ്‌മെന്റിനുള്ള മണികണ്‌ഠന്റെ കഴിവ്‌ തിരിച്ചറിഞ്ഞ്‌ ഈ രംഗത്തേക്ക്‌ കൊണ്ടുവന്നത്‌. എം.ബി. രാജേഷിന്റെ പ്രചാരണരംഗത്തും മണികണ്‌ഠന്റെ ശബ്‌ദം ഒറ്റപ്പാലത്തും, ലക്കിടിപേരൂരും വേറിട്ടു കേള്‍ക്കുന്നു.

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW