Sunday, May 19, 2019 Last Updated 6 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

ആലത്തൂര്‍ ടൗണില്‍ മാലിന്യം കുമിഞ്ഞുകൂടി

uploads/news/2019/04/302792/p1.jpg

ആലത്തൂര്‍: അവധി ദിവസങ്ങളിലെ മാലിന്യം നീക്കാന്‍ സംവിധാനമില്ലാത്തതുമൂലം ആലത്തൂര്‍ ടൗണില്‍ പലയിടത്തും മാലിന്യം കുമിഞ്ഞു കൂടി. പെസഹ വ്യാഴം, ദു:ഖവെള്ളി അവധിയായതിനാല്‍ കഴിഞ്ഞ രണ്ട്‌ ദിവസം മാലിന്യം ശേഖരിക്കാന്‍ പഞ്ചായത്തിന്റെ വാഹനം എത്തിയില്ല. കൂടാതെ വീഴുമലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പ്ലാസ്‌റ്റിക്ക്‌ മാലിന്യത്തിന്‌ തീപിടിച്ചതും മാലിന്യ നീക്കത്തിന്‌ തടസമായി. ഇതോടെ ടൗണില്‍ ടെലഫോണ്‍ എക്‌സ്ചേഞ്ചിനു മുന്നിലും ടി.ബി.ക്കു സമീപവും മാലിന്യം വന്‍തോതില്‍ കുമിഞ്ഞു കൂടി. ഇതിനിടെ മഴയും പെയ്‌തതോടെ മാലിന്യം റോഡിലൂടെ ഒഴുകുകയാണ്‌. ഇത്‌ രോഗങ്ങള്‍ പരത്തുമെന്ന ആശങ്കയുമുണ്ട്‌. ഗ്രാമപഞ്ചായത്തിന്റെ ശുചീകരണത്തൊഴിലാളികള്‍ ഒന്നിടവിട്ട ദിവസങ്ങളിലാണ്‌ ചിലയിടങ്ങളില്‍നിന്ന്‌ മാലിന്യം നീക്കം ചെയ്യുന്നത്‌. മാലിന്യം തള്ളുന്ന സ്‌ഥലങ്ങളില്‍ തെരുവുനായക്കളുടെ ശല്യം വര്‍ധിച്ചു. രാത്രിയും പുലര്‍ച്ചെയുമായാണ്‌ മാലിന്യം തള്ളുന്നത്‌. ഇടക്കാലത്ത്‌ മാലിന്യം തള്ളുന്നത്‌ തടയാന്‍ പോലീസ്‌ ക്യാമറ സ്‌ഥാപിച്ചെങ്കിലും സ്‌ഥിരം സംവിധാനമില്ലാത്തതിനാല്‍ ഫലപ്രദമായില്ല. തുടര്‍ നിരീക്ഷണം ഉണ്ടായില്ല. പരിസരം താത്‌കാലികമായി ക്യാമറ നിരീക്ഷണത്തിലായിരുന്നപ്പോള്‍ സ്‌ഥാപിച്ച ബോര്‍ഡ്‌ മാത്രമാണ്‌ ചില സ്‌ഥലത്തുള്ളത്‌. ഇത്‌ പലരുടെയും ശ്രദ്ധയില്‍പ്പെടുന്നുമില്ല. പഞ്ചായത്ത്‌ ക്യാമറ സ്‌ഥാപിക്കുമെന്ന്‌ പറഞ്ഞെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. മിനി സിവില്‍ സ്‌റ്റേഷന്‌ മുന്‍വശം, എ.എസ്‌.എം.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്‍വശത്തെ അഴുക്കുചാലിനു മുകള്‍വശം, മൂച്ചിക്കാട്‌, പവിഴം കോര്‍ണറിനു സമീപം എന്നിവിടങ്ങളിലും മാലിന്യം നിറഞ്ഞിട്ടുണ്ട്‌. ഏപ്രില്‍ ഒന്ന്‌ മുതല്‍ ഹരിത കര്‍മ്മ സേനക്കാര്‍ മാലിന്യം വീട്ടില്‍ വന്നെടുക്കുന്ന പദ്ധതിയ്‌ക്ക് രൂപം നല്‍കിയെങ്കിലും നടപ്പായിട്ടില്ല.

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW