Tuesday, May 21, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

പ്ലാച്ചിമട സമരസമിതിയുടെ പിന്തുണ രമ്യ ഹരിദാസിന്‌

പാലക്കാട്‌: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ല്‌ തിരിച്ചയച്ച കേന്ദ്ര സര്‍ക്കാരിനും പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കൊക്കക്കോളയ്‌ക്കെതിരെ എടുത്ത കേസില്‍ കമ്പനിയെ സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കിയ ഇടതുസര്‍ക്കാരിനുമെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസിന്‌ വോട്ടു നല്‍കുമെന്ന്‌ പ്ലാച്ചിമട സമരസമിതി അറിയിച്ചു. സമരങ്ങളെയും ജനകീയ പ്രക്ഷോഭങ്ങളെയും പിണറായി സര്‍ക്കാര്‍ അവഗണിച്ചു. ഇത്‌ ജനങ്ങളോടുള്ള നീതി നിഷേധമാണ്‌. പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്ന പ്രകടന പത്രികയിലെ വാഗ്‌ദാനവും സര്‍ക്കാര്‍ ലംഘിച്ചു. പ്രശ്‌നത്തെ മന്ത്രി എ.കെ. ബാലന്‍ നിസാരവത്‌ക്കരിച്ചു.
പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കുറ്റപത്രം തയ്യാറാക്കാമായിരുന്നിട്ടും സര്‍ക്കാര്‍ അത്‌ ചെയ്‌തില്ല. ഇരകളോടൊപ്പംനിന്ന്‌ ഇരകളെ വഞ്ചിക്കുന്ന സമീപനമാണ്‌ മുന്നണികള്‍ സ്വീകരിച്ചത്‌. ഈ നിലപാടിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ രമ്യ ഹരിദാസിനെ പിന്തുണയ്‌ക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, പ്ലാച്ചിമട സമര ഐക്യദാര്‍ഡ്യ സമിതി കണ്‍വീനര്‍ എം. സുലൈമാന്‍, വിജയന്‍ അമ്പലക്കാട്‌, പ്ലാച്ചിമട ആദിവാസി സംരക്ഷണ സംഘം സെക്രട്ടറി എം. തങ്കവേലു പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW