Wednesday, July 10, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

കാവശ്ശേരിയില്‍ വീട്‌ കുത്തിത്തുറന്ന്‌ മോഷണശ്രമം

ആലത്തൂര്‍: കാവശ്ശേരി വക്കീല്‍പ്പടിയില്‍ വീട്‌ കുത്തിത്തുറന്ന്‌ മോഷണശ്രമം. കാവശ്ശേരി വക്കീല്‍പ്പടി യത്തീംഖാനയ്‌ക്കു സമീപം പൂട്ടിയിട്ട വീട്ടിലാണ്‌ മോഷണ ശ്രമമുണ്ടായത്‌. ആലത്തൂരിലെ നാഷണല്‍ ഷൂമാര്‍ട്ട്‌ ഉടമ വിനയന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ വീട്‌. മുന്‍വശത്തെ വാതിലും അകത്തെ വാതിലും കുത്തിത്തുറന്ന നിലയിലാണ്‌. വീട്ടില്‍ ഒരു അലമാരയില്‍ സ്വര്‍ണമുണ്ടായിരുന്നെങ്കിലും ഒന്നും നഷ്‌ടമായില്ല.
വീട്ടിലെ മറ്റ്‌ മുറിയിലെ സാധനങ്ങളെല്ലാം വലിച്ച വാരിയിട്ട നിലയിലാണ്‌. വിഷു കഴിഞ്ഞശേഷം വിനയനും കുടുംബവും മാവേലിക്കര, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ ബന്ധു വീടുകളില്‍ പോയതായിരുന്നു. തിരിച്ച്‌ തൃശൂരിലെ ഭാര്യ വീട്ടില്‍ എത്തിയപ്പോള്‍ അയല്‍വാസികളാണ്‌ മുന്‍ വാതില്‍ തുറന്ന നിലയില്‍ കണ്ടതായി വിവരമറിയിച്ചത്‌. നേരത്തേയും കാവശ്ശേരിയില്‍ നിരവധി വീടുകളില്‍ സമാന രീതിയില്‍ മോഷണവും മോഷണ ശ്രമവുമുണ്ടായിട്ടുണ്ട്‌. എല്ലായിടത്തും വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത്‌ പിന്‍വാതിലൂടെയാണ്‌ മോഷ്‌ടാക്കള്‍ പുറത്ത്‌ പോയിരിക്കുന്നത്‌. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന മോഷണമായതിനാല്‍ ലോക്കല്‍ ബന്ധമുള്ളവരെയാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. ഒന്നും നഷ്‌ടപ്പെടാത്തതിനാല്‍ പരാതിയും ഇല്ലാത്ത സ്‌ഥിതിയാണ്‌. പോലീസിന്റെ രാത്രികാല പട്രോളിംഗ്‌ ശക്‌തമാക്കണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌. എസ്‌.ഐ: കെ.എ. ഗോപിയുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്ത്‌ പരിശോധന നടത്തി.

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW