Tuesday, May 21, 2019 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

ചൂട്‌ 38 ഡിഗ്രി; ആശ്വാസമായി മഴ

പാലക്കാട്‌: വ്യാഴാഴ്‌ച 40.8 ഡിഗ്രി ചൂട്‌ അനുഭവപ്പെട്ട ജില്ലയില്‍ ഇന്നലെ താപനില 38 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പെയ്‌ത വേനല്‍മഴയാണ്‌ ചൂടിന്‌ അല്‍പം ആശ്വാസമേകിയത്‌.
മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ ഇന്നലെ രേഖപ്പെടുത്തിയ കൂടിയ താപനില 38 ഡിഗ്രിയാണ്‌. ഒരു ദിവസം കൊണ്ട്‌ രണ്ടു ഡിഗ്രിയിലധികം ചൂടാണ്‌ കുറഞ്ഞത്‌. കുറഞ്ഞ താപനില 24 ഡിഗ്രിയും ആര്‍ദ്രത 48 ശതമാനവും രേഖപ്പെടുത്തി. വ്യാഴാഴ്‌ച 40 ഡിഗ്രിയായിരുന്നു മുണ്ടൂരിലെ താപനില. മലമ്പുഴയില്‍ 37.2 ഡിഗ്രിയാണ്‌ ഉയര്‍ന്ന ചൂട്‌. കുറഞ്ഞ ചൂട്‌ 23.4 ഡിഗ്രിയും ആര്‍ദ്രത 48 ശതമാനവും രേഖപ്പെടുത്തി. ഇന്നലെയും നഗരത്തില്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടു കൂടിയ മഴ പെയ്‌തു. മുണ്ടൂരില്‍ 29.4 മില്ലി മീറ്റര്‍ മഴ പെയ്‌തു. മലമ്പുഴ ഭാഗത്ത്‌ വ്യാഴാഴ്‌ച 46.6 മില്ലി മീറ്റര്‍ മഴയാണ്‌ പെയ്‌തത്‌. കഴിഞ്ഞ ദിവസത്തെ ശക്‌തമായ കാറ്റിലും മഴയിലും വിവിധ പ്രദേശങ്ങളില്‍ കൃഷിക്കും വീടുകള്‍ക്കും നാശനഷ്‌ടമുണ്ടായി.
വരും ദിവസങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി. ഇടിമിന്നലിനെ സൂക്ഷിക്കണമെന്നുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ നവമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW