Wednesday, July 17, 2019 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

വിഷു വേലയ്‌ക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ അന്വേഷണം തുടങ്ങി

പാലക്കാട്‌: കഴിഞ്ഞ ദിവസം കുഴല്‍മന്ദം കാളിമുത്തി ഭഗവതി ക്ഷേത്രത്തിലെ വിഷു വേലയ്‌ക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അന്വേഷണം ആരംഭിച്ചു. ആനക്ക്‌ മദപ്പാടിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ്‌ വിവരം.
വാഹനങ്ങളും മതിലുകളും വൈദ്യുതി പോസ്‌റ്റുകളും തകര്‍ത്തതിലൂടെ ലക്ഷങ്ങളുടെ നഷ്‌ടങ്ങളാണുണ്ടായത്‌.കരിഞ്ഞാന്‍തൊടി ദേശത്തിന്റെ എഴുന്നള്ളിപ്പിനായി എത്തിച്ച വടക്കുംനാഥന്‍ ഗണേഷ്‌ എന്ന ആനയാണ്‌ ഒന്നാം പാപ്പാനായ രാജുവിനെ കുത്തിവീഴ്‌ത്തിയ ശേഷം ഇടഞ്ഞോടിയത്‌. ക്ഷേത്ര പരിസരത്ത്‌ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോയും, ആനയെ തളയ്‌ക്കാനെത്തിയ എലഫന്റ്‌ ഓണേഴ്‌സ് അസോസിയേഷന്റെ വാഹനവും തകര്‍ത്തു.
കോയമ്പത്തൂര്‍ സ്വദേശി വേലായുധന്റെ കാര്‍ റോഡരികിലെ മതിലിനു മുകളിലേക്ക്‌ മറിച്ചിട്ടു. വിരണ്ടോടിയ ആന കുഴല്‍മന്ദം പഞ്ചായത്ത്‌ ഓഫീസിന്‌ എതിര്‍വശമുള്ള റോഡിന്റെ അരികിലെ ആറ്‌ വീടുകളുടെ മതിലും കുഴല്‍മന്ദം സ്വദേശി മനോജിന്റെ കാറും തകര്‍ത്തു. മയക്കുവെടി വിദഗ്‌ധന്‍ ഡോ: എന്‍. പൊന്നുമണിയുടെ നേതൃത്വത്തില്‍ എലഫന്റ്‌ ഓണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും മയക്കുവെടിവയ്‌ക്കാതെ തന്നെ ഒന്നാം പാപ്പാന്റെ നേതൃത്വത്തില്‍ ആനയെ കൂച്ചുവിലങ്ങിട്ടു തളച്ചു. മദപ്പാടിന്റെ ലക്ഷണങ്ങളാണ്‌ ഇടയാന്‍ കാരണമെന്ന്‌ ഡോക്‌ടര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW