Tuesday, May 21, 2019 Last Updated 21 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.05 AM

രാജ്യത്തെ ആദ്യ സ്‌ത്രീകഥാപാത്ര നായികയായ ട്രാന്‍സ്‌ജെന്‍ഡറായി ഹരണിചന്ദന സിനിമ ഉടന്‍ റിലീസിനെത്തും

uploads/news/2019/04/302784/m1.jpg

മലപ്പുറം:
രാജ്യത്തെ സ്‌ത്രീകഥാപാത്ര നായികയായ ആദ്യ ട്രാന്‍സ്‌ജെന്‍ഡറായി എറണാകുളം കുമ്പളങ്ങി സ്വദേശിനി ഹരണിചന്ദന. അരൂണ്‍സാഗര്‍ സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സനിമയിലാണ്‌ ഹരണി സ്‌ത്രീകഥാപാത്ര നായികയായി അഭിനയിച്ചത്‌. ഇതിന്‌ മുമ്പ്‌ പേരന്‍മ്പ്‌ സിനിമയിലൂടെ അഞ്‌ജലി അമീള്‍ ഉള്‍പ്പെടെ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്‌ത്രീകഥാപാത്രം ആദ്യമായി അവതരിപ്പിക്കുന്നത്‌ ഹരണിയാണ്‌.
രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സിനിമയിലെ സ്‌ത്രീനായിക കഥാപാത്രമായി ട്രാന്‍സ്‌ജെന്‍ഡര്‍ അഭിനയിക്കുന്നതെന്ന്‌ സിനിമയുടെ സംവിധായകന്‍ അരുണ്‍സാഗറും, ധ്വയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആര്‍ട്‌സ് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറിയും, പ്രമുഖ മേക്കയ്‌പ്പ് ആര്‍ട്ടിസ്‌റ്റുമായ രഞ്‌ജു രഞ്‌ജിമാറും 'മംഗള'ത്തോട്‌ പറഞ്ഞു.
മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിനുശേഷം അരുണ്‍ സാഗര ഒരുക്കുന്ന ചിത്രമാണ്‌ 'ദൈവത്തിന്റെ മണവാട്ടി' കൊല്ലായിക്കല്‍ മൂവീസിന്റെ ബാനറില്‍ ബിനോയി കൊല്ലായി നിര്‍മിക്കുന്ന ചിത്രത്തില്‍ ഫിറോസ്‌ ഖാനാണ്‌ നായകന്‍, ചിത്രീകരണം പൂര്‍ത്തീകരിച്ച സിനിമ ഉടന്‍ റിലീസിനെത്തും.
എറണാകുളം കുമ്പളങ്ങി മഠത്തിന്‍പറമ്പില്‍ ജോയിയിയുടേയും കുഞ്ഞുമോളുടെയും
രണ്ട്‌മക്കളില്‍ മൂത്ത മകനായാണ്‌ ഹരണിയുടെ ജനനം. തുടര്‍ന്ന്‌ ലിംഗമാറ്റത്തിലൂടെ സ്‌ത്രീയായി മാറി, ഏറെദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ഹരണി ഇന്ന്‌ രണ്ടുസിനിമകളിലും രണ്ട്‌ ഷോര്‍ട്ട്‌ഫിലിമുകളിലും അഭിനയിച്ചുകഴിഞ്ഞു. രണ്ട്‌ സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനവും നേടി, മോഡലിംഗ്‌ രംഗത്തും ഇന്ന്‌ സജീവസാന്നിധ്യമാണ്‌.
ലിംഗ മാറ്റത്തിലൂടെ താന്‍ സ്‌ത്രീയായി മാറാനും ഇന്ന്‌ സിനിമയിലേക്കടക്കം കാലെടുത്തുവെക്കാനും പ്രചോദനമായത്‌ സ്വന്തംനാട്ടുകാരാണെന്നാണ്‌ ഹരണി പറയുന്നത്‌. നാട്ടുകാര്‍ നല്‍കിയ പ്രോത്സാഹനം പക്ഷെ കൂരമ്പുകള്‍കൊണ്ടായിരുന്നുവെന്നു മാത്രം. നാട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലുകളും അവഹേളനങ്ങളും കാരണം മനസ്സ്‌മടുത്തപോയ സാധാരണ ഒരുട്രാന്‍സ്‌ജെന്‍ഡര്‍ആയിരുന്നു ഹരണിയും. പിന്നീടാണ്‌ അവഹേളിക്കുന്നവര്‍ക്കുമുന്നില്‍ മുട്ടുമടക്കുകയല്ല നിവര്‍ന്ന്‌ നിന്ന്‌ മുന്നേറുകയാണു വേണ്ടതെന്ന്‌ ഹരണി തിരിച്ചറിഞ്ഞത്‌. ഇതിനായി കഠിനപ്രയ്‌തനം ചെയ്ാനയും തീരുമാനിച്ചതോടെ ഹരണിക്ക്‌ വിജയങ്ങളുടേയും പുരോഗതിയുടേയും വഴികള്‍ തുറക്കപ്പെട്ടു. നേരത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്‌ത നാട്ടുകാരെല്ലാം ഇന്ന്‌ ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്‌ത്രീ സ്വഭാവം ചെറുപ്രായത്തില്‍ തന്നെയുണ്ടായിരുന്നെങ്കിലും 12-ാംവയസ്സിലാണ്‌ ഇത്‌ താന്‍ തിരിച്ചറിഞ്ഞതെന്ന്‌ ഹരണി പറയുന്നു. തുടര്‍ന്ന്‌ 14-ാം വയസ്സിലാണ്‌ താന്‍ ഇക്കാര്യം മാനസികമായി ഉള്‍ക്കൊണ്ടത്‌. തുടര്‍ന്ന്‌ പത്താംക്ലാസ്‌ കഴിഞ്ഞതോടെ 17-ാംവയസ്സില്‍ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പെണ്ണായി മാറി. നിലവില്‍ കൊല്ലത്താണ്‌ ഹരണിയുടെ താമണം. രഞ്‌ജുരഞ്‌ജിമാറാണ്‌ വളര്‍ത്തമ്മയെന്നും ഹരണി പറയുന്നു. ഹരണിയുടെ ജീവത മുന്നേറ്റത്തെ കുറിച്ച്‌ കഴിഞ്ഞ വാര്‍ഷം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌ത വ്യത്യസ്‌തരല്ല ഇവര്‍ വ്യക്‌തിത്വമുള്ളവര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പരമ്പരയില്‍ വിവരിച്ചിരുന്നു.

വി.പി.നിസാര്‍

Ads by Google
Advertisement
Saturday 20 Apr 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW