Wednesday, July 03, 2019 Last Updated 20 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.03 AM

സെപ്‌ടിക്ക്‌ ടാങ്കില്‍ നിന്നുള്ള മാലിന്യം തള്ളിയ നിലയില്‍

uploads/news/2019/04/302777/k3.jpg

ശാസ്‌താംകോട്ട: കൊല്ലം-തേനി ദേശീയപാതയില്‍ ഭരണിക്കാവ്‌ തെറ്റിക്കുഴി ജംഗ്‌ഷനോട്‌ ചേര്‍ന്ന്‌ പാതയോരത്ത്‌ മനുഷ്യ വിസര്‍ജ്യം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ്‌ സെപ്‌ടിക്ക്‌ ടാങ്കില്‍ നിന്നുള്ള മാലിന്യം തള്ളിയതെന്ന്‌ കരുതുന്നു.
ഇന്നലെ രാവിലെ അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ്‌ ജംഗ്‌ഷനോട്‌ ചേര്‍ന്ന ഇട റോഡിലെ ഓടയില്‍ മാലിന്യം തള്ളിയത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ചെറിയ ടാങ്കര്‍ ലോറിയിലെത്തിച്ചാണ്‌ മാലിന്യം തള്ളിയത്‌. ലോറി എത്തുന്നതിനു മുമ്പായി കാറിലെത്തിയ സംഘം മാലിന്യം തള്ളുന്നതിനു വേണ്ടി ഇവിടെ പരിശോധന നടത്തുന്നത്‌ സമീപത്തെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്‌.

Ads by Google
Advertisement
Saturday 20 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW