Tuesday, May 21, 2019 Last Updated 11 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.03 AM

ടാങ്കര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്കു പരുക്ക്‌

uploads/news/2019/04/302776/k2.jpg

ചാത്തന്നൂര്‍: ദേശീയപാതയില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത്‌ ഹൈസ്‌കൂളിന്‌ സമീപം ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ അഞ്ച്‌ പേര്‍ക്കു പരുക്ക്‌. കരുനാഗപ്പളളി സ്വദേശികളായ ആംബുലന്‍സ്‌ ഡ്രൈവര്‍ സുധീര്‍, ദമ്പതികളായ രജുലാല്‍-വിജയലക്ഷ്‌മി, ഇവരുടെ ആറുമാസം പ്രായമുളള മകള്‍ ഗൗരി, ബന്ധുവായ മഞ്ചു എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയായിരുന്നു അപകടം.
കരുനാഗപ്പളളി താലൂക്ക്‌ ആശുപത്രിയില്‍ നിന്നും ഹൃദ്രോഗിയായ ഗൗരിയെയും കൊണ്ടു തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയിലേക്ക്‌ പോകുകയായിരുന്ന ആംബുലന്‍സ്‌ എതിരേവന്ന ബുളളറ്റ്‌ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.
പാരിപ്പളളി ഐ.ഒ.സിയില്‍ ഗ്യാസ്‌ പ്ലാന്റില്‍ ഗ്യാസ്‌ എത്തിച്ച ശേഷം എറണാകുളത്തേക്ക്‌ പോവുകയായിരുന്നു ടാങ്കര്‍ ലോറി.
നാട്ടുകാരും പാരിപ്പളളി പോലീസും പരവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ഉടന്‍ പാരിപ്പളളി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക്‌ ഗുരുതരമായതിനാല്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

Ads by Google
Advertisement
Saturday 20 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW