Tuesday, May 21, 2019 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.03 AM

വോട്ട്‌ സന്ദേശം വിവാഹ ക്ഷണക്കത്തിലൂടെ; ആശംസകളുമായി ജില്ലാ കലക്‌ടര്‍

കൊല്ലം: പുതു ജീവിതത്തിലേക്കുള്ള സാര്‍ഥകമായ ചുവടുവയ്‌പിന്‌ സ്‌നേഹാശംസകളുമായി ജില്ലാ കലക്‌ടര്‍.
വിവാഹ ക്ഷണക്കത്തില്‍ തെരഞ്ഞെടുപ്പു സന്ദേശമൊരുക്കിയാണ്‌ ഇബ്രാഹിംകുട്ടി-ആരിഫാബീവി ദമ്പതികളുടെ മകന്‍ നിയാസ്‌ വിവാഹ ജീവതത്തിലേക്ക്‌ കടന്നത്‌.
എന്റെ ഇന്ത്യ, എന്റെ കൊല്ലം ഞാന്‍ വോട്ട്‌ ചെയ്യും, ഞാന്‍ ഇലക്ഷന്‍ കമ്മിഷനോടൊപ്പം എന്നെഴുതിയാണ്‌ ക്ഷണക്കത്ത്‌ ഒരുക്കിയത്‌.
ജനാധിപത്യ ശാക്‌തീകരണത്തിനു നല്‍കിയ പിന്തുണ മാതൃകാപരമാണെന്ന്‌ ആശംസയര്‍പ്പിക്കാനെത്തിയ ജില്ലാ കലക്‌ടര്‍ ഡോ:എസ്‌. കാര്‍ത്തികേയന്‍ പറഞ്ഞു.
സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ ജനങ്ങള്‍ക്കു പ്രേരണ നല്‍കുന്നതിനായി നടത്തിയ ചുവടുവയ്‌പ്പിനു തെരഞ്ഞെടുപ്പു പ്രചാരണ വിഭാഗമായ സ്വീപ്‌ തയാറാക്കിയ ഉപഹാരം ദമ്പതികള്‍ക്ക്‌ കലക്‌ടര്‍ സമ്മാനിച്ചു.
വെറ്റമുക്ക്‌ എഫ്‌.കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹചടങ്ങില്‍ സ്വീപ്‌ നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, മറ്റ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 Apr 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW