Tuesday, May 21, 2019 Last Updated 22 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.02 AM

പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‌ ഹൈബി ഇഡന്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ ഗൃഹ പ്രവേശനത്തിന്‌ എത്തിയ ഹൈബി കൃപേഷിന്റെ സഹോദരിയെ ആശ്വസിപ്പിക്കുന്നു. ഫോട്ടോ: വീട്‌ കൃപേഷിനു വേണ്ടി നിര്‍മ്മിച്ച പുതിയ വീട്‌.

uploads/news/2019/04/302769/k1.jpg

കാഞ്ഞങ്ങാട്‌: കല്ല്യോട്ട്‌ ഗ്രാമത്തിനാകെ നൊമ്പരമായി കൃപേഷിന്റെ വീടിന്റെ
പാല്‍കാച്ചല്‍ ഇന്നലെ നടന്നു. നാട്ടിലെ ഏതൊരു ചടങ്ങിലും ഓടിച്ചാടി നടന്ന്‌ സജീവമാകുന്ന കിച്ചുവും(കൃപേഷ്‌) ശരത്‌ലാലും ഇല്ലാത്ത ചടങ്ങ്‌ നടക്കുമ്പോള്‍
സാക്ഷികളാകാനെത്തിയവരുടെ കണ്ണ്‌ നിറഞ്ഞു. കൊല ചെയ്പ്പെയട്ട യൂത്ത്‌
കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ ഒരാളായ കൃപേഷിന്റെ ഓലമേഞ്ഞ വീട്‌ കണ്ട്‌
മനസ്സലിഞ്ഞ്‌ എറണാകുളത്തെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി ഹൈബി ഈഡനാണ്‌ വീട്‌ നിര്‍മ്മിച്ചു നല്‍കുന്ന പ്രഖ്യാപനം നടത്തിയത്‌. വാക്ക്‌ പാലിച്ച ഹൈബി
തിരഞ്ഞെടുപ്പ്‌ തിരക്ക്‌ മാറ്റിവെച്ച്‌ ഇന്നലെ ഉദ്‌ഘാടന ചടങ്ങിലും
കുടുംബസമേതമെത്തി. സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്ന കൃപേഷിന്റെ
ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടേയും കണ്ണ്‌ നനക്കുന്നതായിരുന്നു.
കൃപേഷിന്റെ ഓര്‍മ്മകള്‍ തങ്ങിനിന്ന അന്തരീക്ഷത്തില്‍ അച്‌ഛനും അമ്മയും
സഹോദരിമാരും കിച്ചൂസിലേയ്‌ക്ക് വലതുകാല്‍ വച്ചുകയറി. കിച്ചൂസ്‌ എന്ന പേരാണ്‌
കൃപേഷിന്റെ സുഹൃത്തുക്കള്‍ ഈ വീടിന്‌ നല്‍കിയിരിക്കുന്നത്‌. പുതിയ
വീട്ടിലേക്ക്‌ കയറുമ്പോഴും കുടുംബത്തിന്റെ കണ്ണീര്‍ തോര്‍ന്നിരുന്നില്ല. കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ അനുഗ്രഹ ആശിര്‍വാദങ്ങളോടെ താന്‍ ആരംഭിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ ഹൈബി പറഞ്ഞു.
20 ലക്ഷം രൂപ ചെലവില്‍ ആണ്‌ തണല്‍ പദ്ധതിയിലുള്‍പ്പെടുത്തി നിലവിലുള്ള
ഒറ്റമുറി ചെറ്റക്കുടിലിന്‌ തൊട്ടടുത്ത്‌ അതിമനോഹരമായ വീട്‌ 45
ദിവസത്തിനുള്ളില്‍ നിര്‍മിച്ചുനല്‍കിയത്‌. മൂന്ന്‌ കിടപ്പുമുറികളും,
സ്വീകരണമുറിയും, അടുക്കളയുമടങ്ങുന്നതാണ്‌ വീട്‌. ഒന്നും ഒന്നിനുപകരമാകില്ലെങ്കിലും തന്നിലെ പഴയ കെ.എസ്‌.യുക്കാരന്‌ ഇത്‌
കാണാതെ പോകാന്‍ കഴിയുമായിരുന്നില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ദുഃഖം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷമാണെങ്കിലും കുടുംബത്തിന്‌ ആശ്വാസം
പകരാന്‍ എത്തിയ ഹൈബി ഈഡന്റെ ജന്മദിനം കൂടിയാണിന്ന്‌. ഭാര്യ അന്നമ്മ, മകള്‍
ക്ലാര എന്നിവര്‍ക്കൊപ്പം കല്ല്യോട്ടെത്തിയ ഹൈബി ഈഡന്‍ ശരത്‌ ലാലിന്റെ
വീട്‌ സന്ദര്‍ശിച്ചതിന്‌ ശേഷമാണ്‌ കൃപേഷിന്റെ വീടിന്റെ പാല്‍കാച്ചല്‍
ചടങ്ങിനെത്തിയത്‌. വീടിന്റെ സ്വീകരണ മുറിയില്‍ കൃപേഷിന്റെയും ശരത്‌ ലാലിന്റെയും ചിത്രങ്ങളും, പൂമുഖത്തായി ഇരുവരുടേയും കട്ടൗട്ടുകളും കല്യോട്ടെ സുഹൃത്തുക്കള്‍ ഒരുക്കിയിരുന്നു. കൃപേഷിന്റെയും ശരത്‌ ലാലിന്റെയും ഛായചിത്രവും ഹൈബി കുടുംബാംഗങ്ങള്‍ക്ക്‌ കൈമാറി. കൃപേഷിന്റെ വീടിന്റെ പാല്‍കാച്ചല്‍ ചടങ്ങിന്‌ സാക്ഷികളാവാന്‍ നേതാക്കളും നൂറുകണക്കിന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും എത്തിയിരുന്നു.

Ads by Google
Advertisement
Saturday 20 Apr 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW