Thursday, July 04, 2019 Last Updated 39 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.01 AM

അജ്‌ഞാതരോഗം: വളര്‍ച്ചയെത്തിയ വാഴകള്‍ ഒടിഞ്ഞു വീഴുന്നു

uploads/news/2019/04/302763/i2.jpg

മറയൂര്‍: കാന്തല്ലൂര്‍ മേഖലയില്‍ വാഴകളിലെ അജ്‌ഞാതരോഗം കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി. കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി മണികണ്‌ഠന്റെ പാകമായ ഏത്തവാഴ ക്കുലകളാണ്‌ ഒടിഞ്ഞു വീണത്‌. ആരംഭത്തില്‍ വാഴയുടെ തണ്ടുകളില്‍ കറുത്ത നിറത്തിലുള്ള ചെറു കുത്തുകള്‍ രൂപപ്പെടുകയും പിന്നീട്‌ വ്യാപിച്ച്‌ ഒടിഞ്ഞ്‌ വീഴുകയുമാണ്‌ ചെയ്യുന്നത്‌.
മേഖലയില്‍ രൂക്ഷമായിരിക്കുന്ന വന്യമൃഗ ശല്യങ്ങള്‍ക്ക്‌ പുറമെ വാഴയെ നശിപ്പിക്കുന്ന രോഗബാധ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായിരിക്കുകയാണ്‌. മേഖലയില്‍ പുതിയതായി കാണപ്പെടുന്ന രോഗം മറ്റിടങ്ങളിലേക്ക്‌ പകരുന്നതിനു മുമ്പ്‌ കൃഷി വകുപ്പ്‌ ഇടപെട്ട്‌ നിയന്ത്രണ വിധേയമാക്കണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 20 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW