Friday, May 24, 2019 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.01 AM

രണ്ടു വാഹനാപകടങ്ങളില്‍ ഒരാള്‍ക്ക്‌ ഗുരുതര പരുക്ക്‌

ചെറുതോണി: കട്ടപ്പന-നേര്യമംഗലം റോഡില്‍ ദു.ഖ വെള്ളിയാഴ്‌ചയുണ്ടായ രണ്ട്‌ വാഹനാപകടങ്ങളില്‍ ഒരാള്‍ക്ക്‌ ഗുരുതര പരുക്കേറ്റു. ഇടുക്കി ഡാം ടോപ്പിനു സമീപം ജീപ്പ്‌ കാറില്‍ ഇടിച്ചാണ്‌ ആദ്യ അപകടം. നിയന്ത്രണംവിട്ട ജീപ്പ്‌ റോഡില്‍ മലക്കം മറിഞ്ഞെങ്കിലും ഇരു വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരുക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു.
തടിയംമ്പാടിന്‌ സമീപം കാര്‍ നീയന്ത്രണം വിട്ട്‌ റോഡിന്റെ ഫില്ലിംങ്‌ വശത്ത്‌ അന്‍മ്പത്‌ അടിയോളം താഴ്‌ച്ചയിലേയ്‌ക്ക്‌ മറിഞ്ഞാണ്‌ രണ്ടാമത്തെ അപകടം ഉണ്ടായത്‌. കാറിലുണ്ടായിരുന്ന ഇരട്ടയാര്‍ സ്വദേശികളായ പൂത്തുറയില്‍ ബിജോയി(44), ബീന(33), ആന്‍മരിയ(18),അന്ന(15)എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഉച്ചകഴിഞ്ഞ്‌ രണ്ടിനായിരുന്നു അപകടം.
ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആന്‍മരിയുടെ തലയ്‌ക്കുള്ള പരുക്ക്‌ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേയ്‌ക്ക്‌ റെഫര്‍ ചെയ്‌തു.

Ads by Google
Advertisement
Saturday 20 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW