Friday, May 24, 2019 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 01.01 AM

പട്ടം കോളനിയുടെ സാഹിബ്‌ ഓര്‍മയായി

നെടുങ്കണ്ടം: പട്ടംകോളനിയുടെ സാഹിബ്‌ ഓര്‍മയായി. ആദ്യകാല കുടിയിരുത്തപ്പെട്ട കര്‍ഷകനായ മുണ്ടിയെരുമ ബ്ലോക്ക്‌ നമ്പര്‍ 50 ല്‍ അബ്‌ദുല്‍ റഹീം ഹാജി (റഹീം സാഹിബ്ബ്‌- 98) ഓര്‍മയാകുമ്പോള്‍ നഷ്‌ടമാകുന്നത്‌ പട്ടം കോളനിയുടെ ഉത്ഭവത്തില്‍ പങ്കാളിയായവരില്‍ അവശേഷിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ്‌. ഭാഷാടിസ്‌ഥാനത്തില്‍ സംസ്‌ഥാന രൂപീകരണം വന്നപ്പോള്‍ ഈ പ്രദേശം കേരളത്തില്‍ നിലനിര്‍ത്തുവാന്‍ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന പട്ടം താണുപിള്ള കൃഷിഭൂമി നല്‍കി കര്‍ഷകരെ കുടിയിരുത്തി.
സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി കോളനൈസേഷന്‍ പദ്ധതിപ്രകാരം അന്യ ജില്ലകളില്‍നിന്നും കര്‍ഷകര്‍ക്ക്‌ ഭൂമി നല്‍കി കുടിയിരുത്തിയ നാടിന്‌ അതിന്റെ സ്‌മരണ നിലനിര്‍ത്താന്‍ പട്ടംകോളനി എന്നു പേരു നല്‍കി.
ഇങ്ങനെ ഭൂമി ലഭിച്ച്‌ ആദ്യ ഘട്ടത്തില്‍ കോട്ടയം ജില്ലയിലെ കങ്ങഴയില്‍നിന്നും മുണ്ടിയെരുമയില്‍ എത്തിയതാണ്‌ റഹീം ഹാജി. ദാരിദ്ര്യം മൂലം ആളുകള്‍ ബുദ്ധിമുട്ട്‌ അനുഭവിച്ചപ്പോള്‍ കോളനിയില്‍ നിന്നും തിരുവനന്തപുരത്തേക്കു നടത്തിയ പട്ടിണി സമരത്തിലും പട്ടയ പ്രശ്‌നത്തിലും മുന്നണി പോരാളിയായി നിലകൊണ്ടു
മുണ്ടിയെരുമയില്‍ കല്ലാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌ഥാപിക്കുന്നതിനും പോസ്‌റ്റ്‌ ഓഫീസ്‌, രജിസ്‌റ്റര്‍ ഓഫീസ്‌, പോലീസ്‌ സ്‌റ്റേഷന്‍, ആശുപത്രി തുടങ്ങിയ സ്‌ഥാപനങ്ങള്‍ കൊണ്ടുവരുന്നതിനും മുഖ്യ പങ്ക്‌ വഹിച്ച ഇദ്ദേഹം മുണ്ടിയെരുമ തബ്‌ ലീഗുല്‍ ഇസ്ലാം ജമാഅത്ത്‌ സ്‌ഥാപിക്കുന്നതിലും നേതൃത്വം നല്‍കി.
സാഹിബിന്റെ മൃതദേഹം ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12ന്‌ മുണ്ടിയെരുമ ജമാ അത്ത്‌ ഖബര്‍സ്‌ഥാനിയില്‍ ഖബറടക്കും.

Ads by Google
Advertisement
Saturday 20 Apr 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW