Tuesday, May 21, 2019 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.20 AM

എം.ബി. രാജേഷ്‌ പാലക്കാട്‌

uploads/news/2019/04/302612/p2.jpg

പാലക്കാട്‌: പാലക്കാട്‌ നിയോജകമണ്ഡലത്തിലെ പര്യടനത്തോടെ എം.ബി. രാജേഷിന്റെ മൂന്നാംഘട്ട പ്രചരണപരിപാടികള്‍ക്ക്‌ സമാപനമായി. മാത്തൂര്‍ പഞ്ചായത്തിലെ ചെങ്ങണീയൂര്‍ക്കാവില്‍ നിന്നാണ്‌ പര്യടനം ആരംഭിച്ചത്‌.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ചാത്തന്‍കാവിലായിരുന്നു അടുത്ത സ്വീകരണം. പാലക്കാട്‌ നഗരത്തില്‍ സുല്‍ത്താന്‍പേട്ടയിലും പൂത്തൂരിലും സ്വീകരണം ഒരുക്കി.
കൂട്ടമായെത്തിയ കൊച്ചുകുട്ടികളോടൊപ്പം സെല്‍ഫിയെടുത്താണ്‌ ശംഖുവാരമേട്ടിലെ സ്വീകരണ കേന്ദ്രത്തിലേക്ക്‌ പോയത്‌. പുഷ്‌പവൃഷ്‌ടിയോടെയും ഒരു കുല നേന്ത്രപ്പഴവുമായാണ്‌ വോട്ടര്‍മാര്‍ തങ്ങളുടെ സ്‌നേഹം പങ്കുവച്ചത്‌. പട്ടിക്കര, വെണ്ണക്കര, കള്ളിക്കാട്‌, പട്ടാണിതെരുവ്‌ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ കഴിഞ്ഞ്‌ വി.എസ്‌. അച്ചുതാനന്ദനെ സന്ദര്‍ശിച്ചു.
ഇതിനിടയില്‍ രാജേഷിന്റെ വിജയത്തിനായി ഒത്തുകൂടിയ കായികതാരങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ റണ്‍ ഫോര്‍ എം.ബി.ആര്‍. എന്ന പരിപാടിയിലും പങ്കെടുത്തു.

Ads by Google
Advertisement
Friday 19 Apr 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW