Tuesday, May 21, 2019 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.20 AM

വീട്ടില്‍ സൂക്ഷിച്ച 600 കിലോ ഹാന്‍സ്‌ പിടികൂടി

uploads/news/2019/04/302611/p1.jpg

പാലക്കാട്‌: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പാലക്കാട്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ബ്യുറോയും, ചെര്‍പ്പുളശ്ശേരി എക്‌സൈസ്‌ റെയ്‌ഞ്ചും സംയുക്‌തമായി നടത്തിയ പരിശോധനയില്‍ വീട്ടില്‍ ചാക്കിലാക്കി സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ വന്‍ ശേഖരം പിടികൂടി. വല്ലപ്പുഴ, നെല്ലായ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നെല്ലായയിലെ റഹ്‌മത്തങ്ങാടി ഭാഗത്തുനിന്നാണ്‌ വീട്ടില്‍ 12 ചാക്കുകളിലാക്കി സൂക്ഷിച്ച 600 കിലോഗ്രാം ഹാന്‍സ്‌ പിടികൂടിയത്‌. സംഭവത്തില്‍ വീട്ടുടമയായ കാവാല പറമ്പില്‍ മുഹമ്മദലിയെ (42) അറസ്‌റ്റു ചെയ്‌തു. പിടികൂടിയ ഹാന്‍സിന്‌ പൊതു വിപണിയില്‍ 10 ലക്ഷം രൂപ വരെ വിലമതിക്കുമെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ അറിയിച്ചു. ഹാന്‍സ്‌ വിറ്റുകിട്ടിയ 2,30,000 രൂപയും വീട്ടില്‍നിന്നും കണ്ടെടുത്തു. ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, പട്ടാമ്പി ഭാഗത്തു ഹാന്‍സ്‌ വിതരണം ചെയ്യുന്ന മൊത്ത വിതരണക്കാരനാണ്‌ പ്രതി. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ ഭാഗങ്ങളില്‍നിന്ന്‌ രാത്രി കാലങ്ങളില്‍ ചെക്ക്‌ പോസ്‌റ്റിനു സമീപമുള്ള ഊടു വഴികളിലൂടെയാണ്‌ ഇയാള്‍ വലിയ തോതില്‍ ഹാന്‍സ്‌ കടത്തുന്നത്‌. സമീപ പ്രദേശങ്ങളില്‍ സ്‌കൂള്‍ പരിസരത്തുള്ള കടകളിലാണ്‌ ഇവ പ്രധാനമായും വിതരണം ചെയ്‌തിരുന്നത്‌. വെള്ള കച്ചവടത്തിന്റെ മറവിലാണ്‌ വിതരണം. കൂടുതല്‍ നടപടികള്‍ക്കായി കേസ്‌ ചെര്‍പ്പുളശ്ശേരി പോലീസിനു കൈമാറി. പരിശോധനയില്‍ ഐ.ബി. ഉദ്യോഗസ്‌ഥരായ റിയാസ്‌ (ഇ.ഐ), പ്രിവന്റീവ്‌ ഓഫീസര്‍മാരായ സെന്തില്‍ കുമാര്‍, യൂനുസ്‌, സജിത്ത്‌, സജീവ്‌, രാജേഷ്‌ കുമാര്‍, റെയ്‌ഞ്ച് ഉദ്യോഗസ്‌ഥരായ ശ്രീധരന്‍ (ഇ.ഐ.), എ.ഇ.ഐ. ഹരീഷ്‌, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സഹീറലി, കെ.പി. രാജേഷ്‌, അഹമ്മദ്‌, സുധീര്‍, ഡ്രൈവര്‍ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 19 Apr 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW