Tuesday, May 21, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.19 AM

നിയന്ത്രണം വിട്ട ടിപ്പറിടിച്ച്‌ 11 പേര്‍ക്ക്‌ പരുക്ക്‌;8 വാഹനങ്ങള്‍ തകര്‍ന്നു

കൊല്ലങ്കോട്‌: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി എട്ടോളം വാഹനങ്ങളില്‍ ഇടിച്ച്‌ 11 പേര്‍ക്ക്‌ പരുക്ക്‌. ഇന്നലെ രാവിലെ 11 മണിയോടെ ചെമ്മണാമ്പതി റോഡിലുള്ള നരിപ്പാറച്ചള്ളയ്‌ക്ക് അടുത്താണ്‌ അപകടം. മുതലമട ചെമ്മണാമ്പതി കമലം (36), വടക്കഞ്ചേരി സ്വദേശികളായ രേഷ്‌മ (9), രഞ്‌ജിത്ത്‌ (11), മഞ്‌ജു (17), അമ്മു തമിഴ്‌നാട്‌ തേനിയില്‍ ഭാരത്‌ (27), സത്യമംഗലം സ്വദേശി പൊന്നുച്ചാമി (55) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ കൊല്ലങ്കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റവര്‍ മുതലമടയിലെ ആശുപത്രികളില്‍ ചികിത്സ തേടി.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാക്‌ടര്‍, രണ്ട്‌ ബൈക്കുകള്‍, രണ്ട്‌ കാറുകള്‍, ഓട്ടോറിക്ഷ എന്നിവയിലാണ്‌ എം. സാന്റ്‌ കയറ്റിവന്ന ടിപ്പര്‍ ഇടിച്ചുകയറിയത്‌. ചെമ്മണാമ്പതി ഭാഗത്തുനിന്നും പാറപ്പൊടി കയറ്റി കാമ്പ്രത്ത്‌ ചള്ള ഭാഗത്തേക്ക്‌ വരികയായിരുന്നു ടിപ്പര്‍ലോറി. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കേടുവന്ന ട്രാക്‌ടര്‍ നന്നാക്കുന്നതിന്‌ ഒപ്പം കൂടിയവരാണ്‌ പരുക്കേറ്റ തമിഴ്‌നാട്‌ സ്വദേശികള്‍. ഇവര്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്ന ഉപകരണങ്ങളുമായി വന്ന ലോറിയിലെ ജീവനക്കാരനും ഗുരുതര പരുക്കേറ്റതിന്‌ തുടര്‍ന്ന്‌ തൃശ്ശൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലങ്കോട്‌ എസ്‌.ഐ സംഘവും സംഭവസ്‌ഥലം സന്ദര്‍ശിച്ചു. പരുക്കേറ്റവരുടെ മൊഴി എടുത്ത ശേഷം കേസെടുക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.

Ads by Google
Advertisement
Friday 19 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW