Tuesday, May 21, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.19 AM

മാലിന്യ പ്രശ്‌നം: ദുരിതമൊഴിയാതെ നഗരം

പാലക്കാട്‌: ചര്‍ച്ചകളും പ്രതിഷേധങ്ങളും പലവട്ടം കഴിഞ്ഞിട്ടും മാലിന്യം നിരത്തുകളില്‍ തുടരുന്നത്‌ നഗരത്തിന്‌ ദുരിതമാവുന്നു. മാലിന്യം വിഷയമാക്കി മുന്നണികള്‍ വോട്ട്‌ തേടാന്‍ തുടങ്ങിയതോടെ പ്രശ്‌നത്തിന്‌ ഉടനെയൊന്നും പരിഹാരമാവില്ലെന്ന സ്‌ഥിതിയായി. വേനല്‍മഴ പെയ്‌താല്‍ വഴിയരികിലെ മാലിന്യ കൂമ്പാരത്തില്‍നിന്ന്‌ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയിലാണ്‌ ജനങ്ങള്‍.
മാലിന്യ നീക്കം നിലച്ചിട്ട്‌ രണ്ടു മാസം ആവാറായിട്ടും പരിഹാരമായിട്ടില്ല. സി.പി.എം. ഭരിക്കുന്ന കൊടുമ്പ്‌ പഞ്ചായത്തും ബി.ജെ.പി. നേതൃത്വം നല്‍കുന്ന പാലക്കാട്‌ നഗരസഭയും തമ്മിലുള്ള രാഷ്‌ട്രീയ പോരാണ്‌ മാലിന്യ വിഷയം ഗുരുതരമാക്കിയത്‌. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി പലതവണ യോഗം ചേര്‍ന്നെങ്കിലും രണ്ട്‌ കൂട്ടരും വ്യത്യസ്‌ത നിലപാടുകളില്‍ ഉറച്ചുനിന്നതോടെ തീരുമാനമാവാതെ പിരിയുകയായിരുന്നു. 2015ല്‍ അന്നത്തെ നഗരസഭ ചെയര്‍മാന്‍ പി.വി. രാജേഷും കൊടുമ്പ്‌ പഞ്ചായത്തും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള വ്യവസ്‌ഥകള്‍ പാലിച്ചാലേ പഞ്ചായത്ത്‌ പരിധിയിലുള്ള ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ മാലിന്യം തള്ളാന്‍ അനുമതി നല്‍കുവെന്നാണ്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ വാദം.
എന്നാല്‍ യു.ഡി.എഫ്‌. ഭരണസമിതി തയ്യാറാക്കിയ കരാറുമായി തങ്ങള്‍ക്ക്‌ ബന്ധമൊന്നുമില്ലെന്നാണ്‌ നഗരസഭ അധികൃതര്‍ വാദിക്കുന്നത്‌. പ്രശ്‌നത്തില്‍ പരസ്‌പരം പഴിചാരി തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാനാണ്‌ മൂന്ന്‌ മുന്നണികളുടെയും തീരുമാനം. മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന്‌ വിഷയം ഇനി വോട്ടെടുപ്പിന്‌ ശേഷം ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞത്‌ ഇതിന്‌ തെളിവാണെന്ന്‌ നഗരവാസികള്‍ ആരോപിച്ചു. മാലിന്യപ്രശ്‌നം വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന തിരിച്ചറിവില്‍ നഗരസഭാധികൃതര്‍ നിരത്തുകളില്‍നിന്ന്‌ മാലിന്യം നീക്കം ചെയ്യുന്നുണ്ട്‌. എന്നാല്‍ മാസങ്ങളായി വീടുകളില്‍ കുമിഞ്ഞുകൂടിയ മാലിന്യം രാത്രിയുടെ മറവില്‍ വീണ്ടും റോഡരികില്‍ എത്തുന്നത്‌ പ്രശ്‌നം രൂക്ഷമാക്കുന്നു. അതിനിടെ പാലക്കാട്‌ മുന്നോട്ടും അപ്പാര്‍ട്ട്‌മെന്റ്‌സ് അസോസിയേഷനും നോട്ടയ്‌ക്ക് വോട്ട്‌ ചെയ്യണമെന്ന ആഹ്വാനവുമായി രംഗത്തുണ്ട്‌.

Ads by Google
Advertisement
Friday 19 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW