Tuesday, May 21, 2019 Last Updated 10 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.19 AM

ഇടിമിന്നല്‍: ജാഗ്രത പാലിക്കണം

പാലക്കാട്‌: വേനല്‍ മഴയോടനുബന്ധിച്ച്‌ ഉച്ചക്ക്‌ രണ്ടു മുതല്‍ വൈകീട്ട്‌ എട്ടു വരെ ശക്‌തമായ ഇടിമിന്നലിന്‌ സാധ്യതയുള്ളതിനാല്‍ കാര്‍മേഘം കണ്ടുതുടങ്ങുന്നത്‌ മുതല്‍ തന്നെ പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്‌ സംസ്‌ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. ഈ സമയത്ത്‌ കുട്ടികളെ തുറസായ സ്‌ഥലത്ത്‌ കളിക്കാന്‍ അനുവദിക്കരുത്‌. സ്‌ത്രീകള്‍ മഴക്കാര്‍ കാണുമ്പോഴും ഇടിമിന്നല്‍ ഉള്ള സമയത്തും ടെറസിലേക്കോ, മുറ്റത്തേക്കോ പോകുന്നത്‌ ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത്‌ നനഞ്ഞ വസ്‌ത്രങ്ങള്‍ സ്‌പര്‍ശിക്കരുത്‌. തെരഞ്ഞെടുപ്പ്‌ പ്രചരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ നില്‍ക്കുകയും, മൈക്ക്‌ ഉപയോഗിക്കുകയും ചെയ്യരുത്‌.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറി ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ലോഹ വസ്‌തുക്കളുടെയും വൈദ്യുതി ഉപകരണങ്ങളുടെയും സ്‌പര്‍ശവും സാമീപ്യവും ഒഴിവാക്കണം. ഫോണ്‍ ഉപയോഗിക്കരുത്‌. ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നതും ജലാശയത്തില്‍ ഇറങ്ങുന്നതും ഒഴിവാക്കണം.
കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്‌ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കരുത്‌. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്‌. വാഹനത്തിനുള്ളിലാണങ്കില്‍ തുറസായ സ്‌ഥലത്ത്‌ നിര്‍ത്തി ലോഹ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കാതെ ഇരിക്കണം.
തുറസായ സ്‌ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച്‌ തല കാല്‍ മുട്ടുകള്‍ക്ക്‌ ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക. മിന്നലിന്റെ ആഘാതത്തില്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്‌ച്ചയോ കേള്‍വിയോ നഷ്‌ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്റില്‍ പ്രഥമ ശുശ്രൂഷ നല്‍കണം. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്‌ഥലത്ത്‌ കെട്ടരുത്‌.

Ads by Google
Advertisement
Friday 19 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW