Tuesday, May 21, 2019 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.18 AM

സ്‌നേഹ കൂട്ടായ്‌മയുടെ സങ്കീര്‍ത്തനമായി കുരിശിന്റെ വഴി

uploads/news/2019/04/302599/k3.jpg

കൊട്ടാരക്കര: കരുതലിന്റെയും കാരുണ്യത്തിന്റെയും ജീവമുഖം പകര്‍ന്നു കാല്‍വരി കുരിശിലെ യേശുവിന്റെ ജീവത്യാഗ സ്‌മരണയില്‍ പുനലൂര്‍ സബ്‌ റീജനിലെ വിവിധ വൈ.എം.സി.എ. യൂണിറ്റുകളിലെ അംഗങ്ങള്‍ കലയപുരം സങ്കേതത്തില്‍ ഒത്തുകൂടി. അന്തേവാസികളോടൊപ്പം ചിലവിട്ട നിമിഷങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തോടുള്ള ഐക്യദാര്‍ഢ്യവും വിശാലമായ മാനവ സാഹോദര്യത്തിന്റെ വിളബരവുമായി.മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന സെക്രട്ടറി ഫാ. സി.ഡി. രാജന്‍ നല്ലില ഉദ്‌ഘാടനം ചെയ്‌തു. ചാരിറ്റി പ്രോജക്‌ട് കാരുണ്യ സ്‌പര്‍ശത്തിന്റെ ഉദ്‌ഘാടനം ദേശീയ നിര്‍വാഹക സമിതി അംഗം കെ.ഒ. രാജുക്കുട്ടി നിര്‍വഹിച്ചു. സബ്‌ റീജിയന്‍ ചെയര്‍മാന്‍ കെ. ബാബുക്കുട്ടി അധ്യക്ഷത വഹിച്ചു. ഫാ. മാര്‍ക്കോസ്‌ ജോര്‍ജ്‌ സന്ദേശം നല്‍കി. സങ്കേതം ജനറല്‍ സെക്രട്ടറി കലയപുരം ജോസ്‌, ആശ്രയ പ്രസിഡന്റ്‌ കെ. ശാന്തശിവന്‍, പി.എ. സജിമോന്‍, എല്‍. ബാബു, മാത്യു വര്‍ഗീസ്‌, സഖറിയ വര്‍ഗീസ്‌, കെ.കെ. അലക്‌സാണ്ടര്‍, ഒ. അച്ചന്‍കുഞ്ഞ്‌, സി.ടി. ലൂക്കോസ്‌, കെ. അലക്‌സാണ്ടര്‍, കെ. ബേബി, വര്‍ഗീസ്‌ കാനാവില്‍, കെ. ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 19 Apr 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW