Tuesday, May 21, 2019 Last Updated 11 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.18 AM

എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിലേക്ക്‌

uploads/news/2019/04/302597/k1.jpg

കൊല്ലം: യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണം അവസാനഘട്ടത്തിലേക്ക്‌. ഇന്നലെ ചവറയുടെ സ്‌നേഹം ഏറ്റുവാങ്ങി പൊതു സ്വീകരണ പരിപാടി നടന്നു. രാവിലെ എട്ടിന്‌ കരിത്തുറയില്‍ നിന്നാരംഭിച്ച പ്രചരണപരിപാടി കുളങ്ങരഭാഗം, കോവില്‍ത്തോട്ടം, കൊറ്റന്‍കുളങ്ങര, പുതുക്കാട്‌, ഭരണിക്കാവ്‌, സൊസൈറ്റിമുക്ക്‌, കൊട്ടുകാട്‌ എന്നവിടങ്ങളില്‍ ഉച്ചയോടെ അവസാനിച്ചു.
തുടര്‍ന്നു കൊല്ലം മണ്ഡലത്തിലെ മങ്ങാട്‌, പേരൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, ചവറ അരവി, നാരായണപിള്ള, അജയന്‍ ഗാന്ധിത്തറ, മനോഹരന്‍, എസ്‌. ലാലു, ചവറ ഹരീഷ്‌കുമാര്‍, ഡി. സുനില്‍കുമാര്‍, ചന്ദ്രബാബു, നന്ദകുമാര്‍, ശങ്കരപിള്ള, ശോഭ, ലളിത എന്നിവര്‍ സ്‌ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു. ഇന്ന്‌ രാവിലെ പന്മനയിലും വൈകിട്ട്‌ പേരൂരിലും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ എം.എം. ഹസന്‍, ഫോര്‍വേഡ്‌ ബ്ലോക്ക്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവര്‍ ഇന്ന്‌ വിവിധ സ്‌ഥലങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി പുനലൂരും കണ്ണനല്ലൂരും ചവറ ഇടപ്പള്ളിക്കോട്ടയിലും പൊതുയോഗങ്ങളില്‍ സംസാരിച്ചു. നാളെയും മറ്റന്നാളും തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട്‌ റോഡ്‌ ഷോ നടക്കും. നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ എന്‍.കെ. പ്രേമചന്ദ്രന്‍, ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. ബിന്ദുകൃഷ്‌ണ, മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ എന്നിവര്‍ നയിക്കുന്ന തീരദേശ റോഡ്‌ ഷോ നടക്കും. 21നു രാവിലെ ഒന്‍പതിന്‌ കന്നേറ്റിയില്‍ തുടങ്ങി ബൈപാസ്‌ വഴി അഞ്ചാലുംമൂട്‌, കുണ്ടറ, പെരുമ്പുഴ, കണ്ണനല്ലൂര്‍, മൈലക്കാട്‌, കൊട്ടിയം വഴി കൊല്ലം ചിന്നക്കടയില്‍ റോഡ്‌ ഷോ സമാപിക്കും.

Ads by Google
Advertisement
Friday 19 Apr 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW