Friday, May 24, 2019 Last Updated 18 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.17 AM

കടുത്ത വേനല്‍ ഏലച്ചെടികളിലെ പൂവും കരിഞ്ഞുണങ്ങുന്നു

uploads/news/2019/04/302590/i3.jpg

രാജകുമാരി: ഹൈറേഞ്ചിലെ ഏറ്റവും പ്രധാന നാണ്യവിളയായ ഏലം വരള്‍ച്ചയില്‍ വലിയ പ്രതിസന്ധി നേരിടുന്നു. മുപ്പത്തിയഞ്ച്‌ ശതമാനത്തിലധികം തണലും തണുപ്പും ആവശ്യമായ ഏലത്തിന്‌ നനവെത്തിക്കാന്‍ കഴിയാത്തതും പ്രതിസന്ധിയാണ്‌. ഇതോടെ കടുത്ത ചൂടില്‍ ഏലത്തിന്റെ ശരങ്ങളില്‍ ഉണ്ടാകുന്ന പൂവുകള്‍ പൂര്‍ണമായി കരിഞ്ഞുണങ്ങി.
പുതിയ പൂവുകള്‍ക്കൊപ്പം ശരങ്ങളും ഉണങ്ങി നശിക്കുകയാണ്‌. ഇതോടെ ഏലം ഉല്‍പാദനം പൂര്‍ണമായി നിലയ്‌ക്കുന്ന അവസ്‌ഥയാണ്‌. കൂടാതെ കനത്തചൂട്‌ താങ്ങാനാവാതെ തട്ട കൊഴിച്ചിലും വ്യാപകമായി. ഏലത്തിന്റെ തട്ടകളില്‍ ജലാംശം കുറഞ്ഞ്‌ തട്ടകള്‍ പാതിവച്ച്‌ ഒളിഞ്ഞും ചുവടോടെ മറിഞ്ഞു വീഴുകയുമാണ്‌.
ഏലത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി വൈക്കോലിന്‌ സമാനമായ രീതിയിലായ നിലയിലാണ്‌. ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍, ശാന്തന്‍പാറ, സേനാപതി, രാജകുമാരി, രാജാക്കാട്‌ മേഖലകളിലെ ഏലത്തോട്ടങ്ങളില്‍ വ്യാപകമായാണ്‌ കനത്ത ചൂടില്‍ തോട്ടങ്ങളില്‍ ഉണക്കേറ്റിരിക്കുന്നത്‌. നിലവില്‍ ആനയിറങ്കല്‍ ഡാം തുറന്നു വിട്ടിരിക്കുന്നതിനാല്‍ ഇതിന്റെ വൃഷ്‌ടി പ്രദേശത്തുള്ള തോട്ടങ്ങളില്‍ മാത്രമാണ്‌ ഏലം നനക്കുവാനാകുന്നത്‌. നിലവില്‍ ഏലക്കായ്‌ക്ക്‌ മോശമല്ലാത്ത വില ലഭിക്കുന്നുണ്ടെങ്കിലും പ്രതികൂലമായ കാലാവസ്‌ഥ ഏലം മേഖലയ്‌ക്ക്‌ കനത്ത തിരിച്ചടിയാണ്‌ സമ്മാനിക്കുന്നതെന്ന്‌ കര്‍ഷകരും പറയുന്നു.
വേനല്‍ മഴ ലഭിച്ചാല്‍ മാത്രമാണ്‌ ഇനി ഏലച്ചെടികളില്‍ പുതിയ നാമ്പുകള്‍ കിളിര്‍ത്ത്‌ ശരങ്ങളുണ്ടായി പൂവിട്ട്‌ കായ്‌കള്‍ പിടിക്കുക. എന്നാല്‍ നിലവിലുള്ള ശരങ്ങള്‍ കൂടി ഉണങ്ങി നശിക്കുകയും പുതിയ ചിമ്പുകളും ശരങ്ങളും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഏലം പൂര്‍ണമായി നശിക്കുന്ന അവസ്‌ഥയാണ്‌.

Ads by Google
Advertisement
Friday 19 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW