Tuesday, July 09, 2019 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.17 AM

മൂലമറ്റം മേഖലയില്‍ വ്യാപക മോഷണം

മൂലമറ്റം: മൂലമറ്റം മേഖലയില്‍ വ്യാപക മോഷണം. ഇലപ്പള്ളി, എടാട്‌ പ്രദേശങ്ങളിലുള്ള അമ്പലം, പള്ളി, വീടുകള്‍, വ്യാപാര സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ്‌ വ്യാപക മോഷണം നടന്നത്‌.
ബുധനാഴ്‌ച രാത്രിയിലാണ്‌ മോഷണം നടന്നത്‌. ഇലപ്പള്ളി ശ്രീഭദ്ര ധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ ഭണ്ഡാരക്കുറ്റി പൊളിച്ച്‌ പണം അപഹരിച്ചു. മണാങ്കല്‍ ബാബുവിന്റെ കടയില്‍ നിന്നും 500 ഓളം രൂപ മോഷ്‌ടിച്ചു. ഇലപ്പള്ളി സെന്റ്‌ മേരീസ്‌ പള്ളിയുടെ കുരിശുപള്ളി കുത്തിത്തുറന്നെങ്കിലും ഒന്നും മോഷണം പോയിട്ടില്ല.
പള്ളിക്ക്‌ സമീപത്തു നിന്നും ഒരു അലമാങ്ക്‌ കണ്ടെത്തി. എടാട്‌ എസ്‌.എന്‍.ഡി.പി ഓഫീസ്‌ കുത്തിത്തുറന്ന്‌ നേര്‍ച്ചയായി കിട്ടിയിരുന്ന മൂന്ന്‌ സ്വര്‍ണ താലി അപഹരിച്ചു. പഞ്ഞിക്കുന്നേല്‍ മൈക്കിളിന്റെ കട കുത്തിതുറന്ന്‌ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്‌.ആലപ്പാട്ട്‌ ചെറിയാന്റെ കട കുത്തി തുറന്നു.
എടാട്‌ ദേവീക്ഷേത്രത്തിന്റെ വാതില്‍ കല്ലിനു ഇടിച്ചു പൊളിച്ച്‌ ഏകദേശം 2000 രൂപയോളം കവര്‍ന്നു. മങ്ങാടത്ത്‌ ശശിയുടെ വീടിന്റെ വാതില്‍ കല്ലിന്‌ ഇടിച്ച്‌ തുറന്ന നിലയിലാണ്‌. ഇവിടെ ആള്‍ താമസം ഇല്ലായിരുന്നു. ഇവിടെ ഉടമ എത്തിയാലെ എന്തൊക്കെ നഷ്‌ടപ്പെട്ടുവെന്ന്‌ അറിയാന്‍ സാധിക്കുകയുള്ളു. മോഷണത്തിനുപയോഗിച്ച പാര, കമ്പി എന്നിവ സമീപത്ത്‌ നിന്നും കണ്ടെത്തി. വിവരമറിഞ്ഞ്‌ കാഞ്ഞാര്‍ എസ്‌.ഐ: ടി.ആര്‍അലി, എ.എസ്‌.ഐ: തോമസ്‌ കെ.വി. എന്നിവര്‍ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി.
ഇടാട്‌, ഇലപ്പള്ളി മേഖലകളില്‍ കഞ്ചാവ്‌ ലഹരി മാഫിയാ യുടെ പ്രധാന കേന്ദ്രമാണെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. മോഷണശ്രമത്തിനു പിന്നില്‍ ഇത്തരക്കാരാണോ എന്ന്‌ സംശയമുണ്ട്‌.
ചെറിയ വാതിലുകള്‍ ഉണ്ടാക്കിയാണ്‌ മോഷണം നടത്തിയിരിക്കുന്നത്‌. ചെറുപ്പക്കാരായ ആളുകളാണോ മോഷണത്തിനു പിന്നിലെന്നു സംശയമുള്ളതായി പറയുന്നു. ഈ പ്രദേശത്തിലുള്ള പലരും പോലീസ്‌ നിരീക്ഷണത്തിലാണ്‌.

Ads by Google
Advertisement
Friday 19 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW