Tuesday, May 21, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.17 AM

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരും: പി.സി. ജോര്‍ജ്‌

ഇടുക്കി: നരേന്ദ്ര മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന്‌ കേരള ജനപക്ഷം നേതാവ്‌ പി.സി ജോര്‍ജ്‌ എം.എല്‍.എ. മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന എന്‍.ഡി.എ പാര്‍ലമെന്റ്‌ മണ്ഡലം സ്‌ഥാനാര്‍ഥി ബിജു കൃഷ്‌ണന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവങ്ങളോടും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നഅവനോടും ഒപ്പം ലാഭേച്‌ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ബിജു കൃഷ്‌ണനെ പോലെ ഉള്ളവര്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അത്‌ ജില്ലയിലെ ജനങ്ങള്‍ക്ക്‌ അഭിമാനിക്കാനുള്ള കാര്യമാണ്‌. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും നരേന്ദ്ര മോഡി ഗവണ്‍മെന്റ്‌ തന്നെ അധികാരത്തില്‍ വരും. അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമുള്ള ഒരാള്‍ എ.കെ ആന്റണി മാത്രമാണെന്നും പി.സി ജോര്‍ജ്‌ പറഞ്ഞു.
സുരക്ഷിതമായ ഒരു സീറ്റ്‌ പോലും ഇല്ലാത്തതുകൊണ്ടാണ്‌ രാഹുല്‍ഗാന്ധി വയനാട്ടിലേക്ക്‌ ചേക്കേറിയത്‌. തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പ്രാവര്‍ത്തികമാക്കിയ ഒരു പ്രധാനമന്ത്രിയാണ്‌ ഇന്ത്യ ഭരിക്കുന്നത്‌. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്കൊപ്പം തനിക്കു പ്രവര്‍ത്തിക്കാന്‍ കഴിയും എന്നുള്ളത്‌ കൊണ്ടാണ്‌ കേരള ജനപക്ഷം പാര്‍ട്ടി ബി.ജെ.പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Friday 19 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW