Wednesday, May 22, 2019 Last Updated 39 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.17 AM

യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ്‌ പ്രവര്‍ത്തിക്കുന്നു: കല്ലാര്‍

കട്ടപ്പന: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ വ്യാജ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റുമായി ബന്ധപ്പെട്ട്‌ പോലീസ്‌ പക്ഷാപാതരമായ പെരുമാറ്റം നടത്തുകയാണെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍. വോയ്‌സ് ഓഫ്‌ ഇടുക്കിയെന്ന ഫെയ്‌സ് ബുക്ക്‌ പേജില്‍ നിന്നും പ്രചരിച്ച ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പേരിലെ പ്രസ്‌താവന ഷെയര്‍ ചെയ്‌തവരെ കരുതികൂട്ടി ജാമ്യമില്ലാത്ത വകുപ്പ്‌ പ്രകാരം അറസ്‌റ്റ് ചെയ്യുകയാണ്‌.
ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ പേരിലെ പ്രസ്‌താവന യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ സൃഷ്‌ടിച്ചതാണെന്ന പരാതിയിന്‍മേലാണ്‌ നടപടി. എന്നാല്‍ 2013 നവംബര്‍ 15ന്‌ ഹൈറേഞ്ച്‌ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തന്നെ രൂപം നല്‍കിയ പേജിലാണ്‌ ഈ പോസ്‌റ്റ് വന്നതെന്നും പിന്നീട്‌ 2019-ല്‍ ഫെയ്‌സ്ബുക്ക്‌ പേജിന്റെ പേര്‌ വോയ്‌സ് ഓഫ്‌ ഇടുക്കി എന്നു മാറ്റിയതാണെന്നും കല്ലാര്‍ പറഞ്ഞു. പോസ്‌റ്റ് സൃഷ്‌ടിച്ചവരെ അറസ്‌റ്റ് ചെയ്യാതെ അത്‌ ഷെയര്‍ ചെയ്‌ത കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ മാത്രം അറസ്‌റ്റ് ചെയ്യാനാണ്‌ പോലീസിന്റെ ശ്രമം.
യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയെയും നേതാക്കളെയും വ്യക്‌തിഹത്യ ചെയ്‌തവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌ നിരവധി പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഒന്നും തന്നെ അന്വേഷിച്ചിട്ടില്ല. ജില്ലയില്‍ ഏഴ്‌ അസംബ്ലി മണ്ഡലത്തിലും യു.ഡി.എഫ്‌ മുന്നേറുന്ന കാഴ്‌ചയാണ്‌. എല്ലാ മണ്ഡലത്തിലും സര്‍ക്കാരിനെതിരെയുള്ള വികാരമാണ്‌ പ്രകടമാകുന്നത്‌. ബൂത്ത്‌ തലത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്‌ യു.ഡി.എഫ്‌ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി, മനോജ്‌ മുരളി എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Friday 19 Apr 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW