Tuesday, May 21, 2019 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.16 AM

കണ്ണന്താനത്തിന്റെ പ്രചാരണത്തിന്‌ കൊഴുപ്പുകൂട്ടി വനിതകളുടെ തെരുവുനാടകം

കൊച്ചി:എറണാകുളത്തെ എന്‍ ഡി എ സ്‌ഥാനാര്‍ഥി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റെ പ്രചാരണത്തിനു കൊഴുപ്പുകൂട്ടി വനിതകളുടെ തെരുവുനാടകം.രാഷ്‌ട്രീയ,സാമൂഹിക വിഷയങ്ങളും മോദി ഭരണകൂടത്തിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന സ്‌കിറ്റ്‌ പൂണിത്തുറ പേട്ടയില്‍ കണ്ണന്താനം ഉദ്‌ഘാടനം ചെയ്‌തു.
വിശ്വാസ സംരക്ഷണം,പ്രളയം സര്‍ക്കാര്‍ വിളിച്ചുവരുത്തിയതാണെന്ന അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌,നോട്ട്‌ നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ സംസ്‌ഥാന സര്‍ക്കാര്‍ നിലപാടിനെ ആക്ഷേപഹാസ്യത്തിലൂടെ നിശിതമായി വിമര്‍ശിക്കുന്ന സ്‌കിറ്റ്‌ നേതൃസമ്പത്തില്‍ രാജ്യത്ത്‌ ബിജെപിക്കു ബദലില്ലെന്നുമാണ്‌ വിശദീകരിക്കുന്നത്‌.
കണ്ണന്താനത്തിന്റെ ഇന്നലത്തെ പര്യടനം പൂണിത്തുറ ഗാന്ധിസ്‌ക്വയറില്‍ ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിക്കൊണ്ട്‌ആരംഭിച്ചു.ബിജെപി ജില്ലാപ്രസിഡന്റ്‌ എന്‍ കെ മോഹന്‍ദാസ്‌ ,തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്‌ സജി,ബിഡിജെഎസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ എസ്‌ വിജയന്‍ പ്രസംഗിച്ചു.
പേട്ട,ചമ്പക്കര,തൈക്കൂടം ജംഗ്‌ഷന്‍,അംബേദ്‌കര്‍ കോളനി,എളംകുളം,കടവന്ത്ര,പനമ്പിള്ളി നഗര്‍,കുഡുംബി കോളനി,പാലാത്തുരുത്ത്‌ എന്നിവടങ്ങളിലെ പ്രചാരണത്തിനുശേഷം വൈറ്റില ജംഗ്‌ഷനില്‍ സമാപിച്ചു.

Ads by Google
Advertisement
Friday 19 Apr 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW