Wednesday, July 17, 2019 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 01.16 AM

പ്ലൈവുഡ്‌ നിര്‍മ്മാണ മേഖല ആധുനികവത്‌കരിക്കും: എ.എന്‍.ആര്‍

അങ്കജമാലി: സംസ്‌ഥാന സര്‍ക്കാര്‍ അവഗണിക്കുന്ന പെരുമ്പാവൂരിലെ പ്ലൈവുഡ്‌ നിര്‍മ്മാണ മേഖല കേന്ദ്ര സഹായത്തോടെ ആധുനികവത്‌കരിക്കുമെന്ന്‌ ചാലക്കുടിയിലെ എന്‍ഡിഎ സ്‌ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്‌ണന്‍. റയോണ്‍സ്‌ പുരത്ത്‌ ഐടി ഹബ്‌ സ്‌ഥാപിക്കും. പെരുമ്പാവൂര്‍ മണ്ഡലപര്യടനത്തിനിടെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു എഎന്‍ആര്‍.
പെരുമ്പാവൂരില്‍ ബൈപാസ്‌ നിര്‍മ്മിക്കും.എം സി റോഡ്‌ നാലുവരിയാക്കും.
ഇരിങ്ങോള്‍ കാവ്‌ കേന്ദ്ര പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സ്‌ഥാനാര്‍ഥി പറഞ്ഞു.
രാവിലെ വെങ്ങോലയില്‍ നിന്ന്‌ ആരംഭിച്ച പ്രചാരണം അയ്യഞ്ചിറങ്ങര, നെടുമല, അല്ലപ്ര, പെരുമ്പാവൂര്‍ ടൗണ്‍, ഇരിങ്ങോള്‍ കാവ്‌, കൂവപ്പടി, ചേലാമറ്റം, താന്നിപ്പുഴ, ഇടവൂര്‍, പയ്യാല്‍, പുന്നയം, ഓടക്കാലി, വണ്ടിമറ്റം, നെല്ലിമോളം, രായമംഗലം, കുറുപ്പംപടി തുടങ്ങി എഴുപതില്‍പരം കേന്ദ്രങ്ങളിലൂടെ പുല്ലുവഴിയില്‍ സമാപിച്ചു. നരേന്ദ്ര മോദിയുടെയും എ.എന്‍. രാധാകൃഷ്‌ണന്റെയും ചിത്രങ്ങള്‍ പതിച്ച ടീ ഷര്‍ട്ടും താമര ഡിസൈനുള്ള സാരിയും ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ പ്രചാരണത്തിനു വ്യത്യസ്‌തത പകര്‍ന്നു.ദുഃഖവെള്ളി ദിനമായ ഇന്ന്‌ രാവിലെ മലയാറ്റൂര്‍ കുരിശുമുടി കയറിയ ശേഷം എ.എന്‍. രാധാകൃഷ്‌ണന്‍ ചാലക്കുടി മണ്ഡലത്തില്‍ പര്യടനം നടത്തും.

Ads by Google
Advertisement
Friday 19 Apr 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW