Wednesday, June 12, 2019 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.25 AM

പാമ്പ്ര - കറുകാമല റോഡിനായി നാട്ടുകാര്‍ കാത്തിരിക്കുന്നു

uploads/news/2019/04/302314/e2.jpg

മുളന്തുരുത്തി: മുന്നര പതിറ്റാണ്ടായി നിര്‍മാണം മുടങ്ങിക്കിടക്കുന്ന റോഡിന്റെ പൂര്‍ത്തീകരണത്തിനായി നാട്ടുകാര്‍ കാത്തിരിക്കുന്നു. മണീട്‌ പഞ്ചായത്തില്‍ പാമ്പ്ര ഉദയ ലൈബ്രറി-കറുകാമല റോഡിന്റെ നിര്‍മാണം തൊണ്ണൂറ്‌ ശതമാനത്തോളം പൂര്‍ത്തിയായ നിലയിലാണ്‌. ബാക്കി ഭാഗം പൂര്‍ത്തിയാക്കുന്നതിന്‌ ജനപ്രതിനിധികളടക്കമുള്ളവരെ വര്‍ഷങ്ങളായി നാട്ടുകാര്‍ സമീപിക്കുന്നതാണങ്കിലും അവഗണിക്കുകയാണന്നാണ്‌ പരാതി.
മണീടിലെ എട്ടാം വാര്‍ഡില്‍ പിറവം-പുളിക്കമാലി റോഡില്‍ ഉദയ ലൈബ്രറി കവലയില്‍ നിന്നുമാണ്‌ റോഡ്‌ ആരംഭിക്കുന്നത്‌. ഇവിടെ നിന്നും ഒരു കിലോമീറ്ററിലധികം റോഡ്‌ നിര്‍മിച്ചിട്ടുണ്ട്‌. ഇനിയുള്ളത്‌ വെറും 25 മീറ്ററോളം ദൂരമാണ്‌. സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിലൂടെയാണ്‌ വഴി നിര്‍മിക്കേണ്ടത്‌. ഇതിനായി 12 മീറ്റര്‍ വീതിയില്‍ സ്‌ഥലം സൗജന്യമായി വിട്ടുനല്‍കാനും ഉടമ ഒരുക്കമാണന്ന്‌ പറയുന്നു. പക്ഷെ ഇതിനായി നാട്ടുകാര്‍ മുന്നിട്ടിറങ്ങിയെങ്കിലും, ജനപ്രതിനിധികളും, രാഷ്ര്‌ടീയ നേതാക്കന്മാരും മുഖം തിരിക്കുന്നതുമൂലം വഴി നിര്‍മാണം അനിശ്‌ചിതമായി നീളുകയാണ്‌.
പുളിക്കമാലി റോഡില്‍ പാമ്പ്ര സിംഹാസന പള്ളിക്ക്‌ സമീപത്തേക്കാണ്‌ വഴി കൂട്ടിയോജിക്കുന്നത്‌. റോഡ്‌ നിര്‍മാണം പൂര്‍ത്തിയാവുകയാണങ്കില്‍ 30-ഓളം കുടുംബങ്ങള്‍ക്ക്‌ വളരെ എളുപ്പത്തില്‍ പ്രധാന റോഡില്‍ എത്തിച്ചേരാന്‍ സാധിക്കും.
ഇപ്പോള്‍ ഒരു കിലോമീറ്റലധികം സഞ്ചരിച്ചാണ്‌ പ്രധാന റോഡിലെത്തുന്നത്‌. നിലവില്‍ പൂര്‍ത്തിയായിരിക്കുന്ന ഭാഗംവരെ പഞ്ചായത്ത്‌ ടാര്‍ ചെയ്യുകയും, ടൈല്‍സ്‌ വിരിക്കുകയും ചെയ്‌തിട്ടുണ്ട്‌. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഇവിടെ വാഹനങ്ങളിലാണ്‌ വെള്ളമെത്തിക്കുന്നത്‌. റോഡ്‌ പൂര്‍ത്തിയായാല്‍ കുടിവെള്ള വിതരണത്തിനും ഏറെ സൗകര്യപ്രദമാകും. എറണാകുളം, പിറവം ഭാഗത്തേക്ക്‌ പോകുന്നവര്‍ക്കും യാത്ര സുഗമമാകും.

Ads by Google
Advertisement
Thursday 18 Apr 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW