Wednesday, June 12, 2019 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.24 AM

കൈപ്പമംഗലത്ത്‌ ആവേശപ്പെരുമഴയായി ബെന്നി ബെഹനാന്‍

മാള: പൊള്ളുന്ന ചൂടിന്‌ ആശ്വാസമായി പെയ്‌ത കുളിര്‍മഴയും ആവേശമാക്കി പ്രവര്‍ത്തകര്‍ വീഥിനിറഞ്ഞപ്പോള്‍ യു ഡി എഫ്‌ സ്‌ഥാനാര്‍ഥി ബെന്നി ബഹനാന്റെ റോഡ്‌ ഷോ ആവേശത്തിന്റെ പെരുമഴ തീര്‍ത്തു.
കനത്ത മഴയെ പോലും വക വെയ്‌ക്കാതെ ലീഗ്‌, കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നൂറുകണക്കിന്‌ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ റോഡ്‌ ഷോയില്‍ അണിനിരന്നു.
തുറന്ന വാഹനത്തില്‍ സ്‌ഥാനാര്‍ഥി ബെന്നി ബഹനാന്‍ വഴിയരുകില്‍ കാത്തുനിന്ന വീട്ടമ്മമാരേയും പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്‌തു. ചെണ്ടമേളവും പൂത്തിരികളും മത്താപ്പുമൊക്കെയായി പ്രവര്‍ത്തകര്‍ ഉത്സവ പ്രതീതി പകര്‍ന്നു.
പ്രളയ ബാധിത പ്രദേശങ്ങളിലൂടെ റോഡ്‌ഷോ കടന്നു വന്നപ്പോള്‍ വഴിയരികില്‍ നിന്ന നാട്ടുകാര്‍ പ്രളയ ദുരന്തത്തിന്‍റെ അവശേഷിപ്പുകള്‍ സ്‌ഥാനാര്‍ഥിയെ വിളിച്ചു കാണിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അഷ്‌ടമിച്ചിറ, അന്നമനട, മാള തുടങ്ങിയ കേന്ദ്രങ്ങളിലൂടെ റോഡ്‌ഷോ പൊയ്യയില്‍ സമാപിച്ചു.
യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയുടെ വിജയത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗത്തിലും ബെന്നിബെഹനാന്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 18 Apr 2019 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW