Wednesday, June 12, 2019 Last Updated 15 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.24 AM

ബി.എം.എസ്‌ തൊഴിലാളി മനപൂര്‍വം കൊണ്ടുവന്ന്‌ വച്ചതെന്ന്‌ വരുത്തി തീര്‍ക്കാന്‍ നീക്കമെന്ന്‌ ആക്ഷേപം

പെരുമ്പാവൂര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ ഇടതു സ്‌ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടി പ്രചരണം നടത്താന്‍ പെരുമ്പാവൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയിയിലെ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മുറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന മാസികകള്‍ ഡിപ്പോയിലെ ബി.എം.എസ്‌. തൊഴിലാളി മന:പൂര്‍വ്വം കൊണ്ടുവന്ന്‌ വച്ചതെന്ന്‌ വരുത്തി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. പ്രാദേശീക സി.ഐ.ടി.യു.നേതൃത്വത്തിന്റെ അറിവോടെയാണ്‌ ഈ നീക്കമെന്ന്‌ ബി.എം.എസ്‌.നേതാക്കള്‍ ആരോപിച്ചു. ബി.എം.എസ്‌ തൊഴിലാളിക്കെതിരെ ആരോപണം ഉയര്‍ത്തി സി.ഐ.ടി.യു.തൊഴിലാളികള്‍ ബുധനാഴ്‌ച കെ.എസ്‌.ആര്‍.ടി.സി സ്‌റ്റാന്‍ഡില്‍ അനാവശ്യ പ്രതിഷേധങ്ങള്‍ നടത്തിയാതായി പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയിലാണ്‌ പെരുമ്പാവൂര്‍ കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്‌റ്ററുടെ ഓഫീസില്‍ നിന്നും തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്‌ഥരും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന്‌ ഇടത്‌ സ്‌ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന പരസ്യപ്രചരണം നടത്തുന്ന 114 മാസികള്‍ പിടിച്ചെടുത്തത്‌.
സ്‌റ്റേഷന്‍ മാസ്‌റ്ററുടെ മുറിയിലെ മേശക്കടിയില്‍ പല കെട്ടുകളാക്കി രഹസ്യമായി മാസികകള്‍ സൂക്ഷിരിക്കുന്ന വിവരം ബി.എം.എസ്‌ നേതാക്കളാണ്‌ പുറത്തറിയിച്ചത്‌. പെരുമാറ്റച്ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഫ്‌ലയിങ്‌ സ്‌ക്വാഡ്‌ സംഘമെത്തിയാണ്‌ മാസികകള്‍ പിടിച്ചെടുത്തത്‌.

Ads by Google
Advertisement
Thursday 18 Apr 2019 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW