Friday, June 21, 2019 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 12.12 AM

'മുത്തേ, പൊന്നേ...നിങ്ങളാണെന്റെ ചങ്ക്‌'; വയനാടിനോട്‌ പ്രണയപരവശനായി രാഹുല്‍ഗാന്ധി

uploads/news/2019/04/302306/w1.jpg

കല്‍പ്പറ്റ: പ്രചരണം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാംതവണ എത്തിയ എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനശ്രദ്ധ നേടിയത്‌ വയനാടിനോടുള്ള പ്രണയപരവേശത്തിലുടെ. ബത്തേരി സെന്റ്‌ മേരീസ്‌ കോളജ്‌ ഗ്രൗണ്ടിലെ ജനക്കൂട്ടത്തെ സാക്ഷി നിറുത്തി, ഞാന്‍ ഒരു രാഷ്‌ട്രീയക്കാരനല്ല, നിങ്ങളുടെ സഹോദരനാണ്‌, മകനാണ്‌, പ്രിയപ്പെട്ടവനാണ്‌...അങ്ങനെ എന്നെ കാണണം എന്നായിരുന്നു പ്രസംഗത്തിലുടനീളം രാഹുല്‍ ആവര്‍ത്തിച്ചത്‌. പ്രാദേശിക വികസന വിഷയങ്ങള്‍ ഉന്നയിച്ചും വൈകാരിക പ്രയോഗങ്ങളിലൂടെയും വയനാടിനോടുള്ള തന്റെ താപര്യം വ്യക്‌തമാക്കിയ രാഹുല്‍ സി.പി.എമ്മിനെതിരേ ഒന്നും പറയില്ലെന്ന മുന്‍ നിലപാടിന്‌ മാറ്റം വരുത്തിയുമില്ല. കേരളത്തില്‍ യു.ഡി.എഫിന്റെ മുഖ്യശത്രുവായ എല്‍.ഡി.എഫിനെക്കുറിച്ച്‌ ഒരു പരാമര്‍ശം പോലും രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഞാന്‍ മോദിയെ പോലെയല്ല, നിങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ വന്നവനാണ്‌, മോദിയെ പോലെ വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കി വഞ്ചിക്കില്ല എന്നതു മാത്രമായിരുന്നു രാഷ്‌ട്രീയ എതിരാളികളെക്കുറിച്ച്‌ രാഹുല്‍ നടത്തിയ പരാമര്‍ശം. വയനാട്ടില്‍ നിന്ന്‌ രാഹുല്‍ ജയിച്ചാല്‍ ആറുമാസത്തിനകം ഈ മണ്ഡലത്തില്‍ നിന്ന്‌ രാജിവെക്കുമെന്നും ഉപതെരഞ്ഞെടുപ്പ്‌ നടക്കുമെന്ന എതിരാളികളുടെ ആരോപണങ്ങളോടും രാഹുല്‍ പ്രതികരിച്ചു. 'ഞാന്‍ കുറച്ചു കാലത്തേക്ക്‌ മാത്രമല്ല, ജീവിതാവസാനം വരെ വയനാട്ടുകാരുമായുള്ള ബന്ധം തുടരും' എന്ന്‌ പ്രഖ്യാപിച്ച രാഹുല്‍ വയനാടിന്റെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിലുണ്ടാവുമെന്നും വ്യക്‌തമാക്കി.
വയനാട്ടില്‍ വ്യത്യസ്‌ത മതവിഭാഗങ്ങളില്‍പെട്ടവര്‍ ഒരുമയോടെ സഹവര്‍ത്തിത്വത്തിലും സമാധാനത്തിലുമാണ്‌ ജീവിക്കുന്നത്‌. മറ്റുള്ളവരേക്കാള്‍ വിനയാന്വിതരും ബുദ്ധിമാന്‍മാരുമാണ്‌ നിങ്ങള്‍. ഈ നാട്ടിലെ ജനങ്ങളോട്‌ എനിക്കും ബഹുമാനവും ആദരവുമുണ്ട്‌. ഇവിടുത്തെ ഭാഷയും സംസ്‌ക്കാരവുമൊക്കെ മറ്റ്‌ സ്‌ഥലങ്ങളേക്കാള്‍ മഹത്തരമാണ്‌. പക്ഷെ മലയാളികളും തമിഴരും ഉള്‍പ്പെടെ ദക്ഷിണേന്ത്യയെ രണ്ടായി കാണാനാണ്‌ മോദി ശ്രമിക്കുന്നത്‌. വയനാട്‌ മഹത്തരമാണെന്ന്‌ രാജ്യത്തിന്റെ
മറ്റ്‌ പ്രദേശങ്ങളില്‍ അറിയണം. ഞാന്‍ നിങ്ങളുടെയെല്ലാം പ്രശ്‌നങ്ങള്‍ അറിയാന്‍ വേണ്ടിയാണ്‌ വയനാട്ടില്‍ വന്നത്‌. വയനാടിന്റെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ മുന്‍പന്തിയിലുണ്ടാകുമെന്നും പരസ്യമായി പ്രഖ്യാപിച്ചാണ്‌ രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്‌.

Ads by Google
Advertisement
Thursday 18 Apr 2019 12.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW