Wednesday, June 12, 2019 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.44 AM

കൊച്ചിന്‍ റിഫൈനറിക്ക്‌ സമീപം പാടത്ത്‌ വീണ്ടും തീപിടിത്തം

uploads/news/2019/04/302026/e1.jpg

തൃപ്പൂണിത്തുറ: അമ്പലമേട്‌ നിവാസികള്‍ക്ക്‌ ഭീതി പരത്തി ചിത്രപുഴ പാടശേഖരത്ത്‌ വീണ്ടും തീപിടിത്തം. തിങ്കളാഴ്‌ച വൈകിട്ടും ചൊവ്വാഴ്‌ച ഉച്ചയ്‌ക്കും റിഫൈനറി പി.ഡി.പി.പി പ്ലാന്റിന്‌ സമീപത്തുള്ള പാടശേഖരത്താണ്‌ വന്‍ തീപിടിത്തമുണ്ടായത്‌. ചിത്രപ്പുഴയില്‍ വെള്ളത്തില്‍ ഓയില്‍ കലര്‍ന്നതായി സൂചനയുണ്ടായിരുന്നു. റിഫൈനറിയിലെ ഫയര്‍ യൂണിറ്റും, കേരള ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തിയെങ്കിലും പാടത്തേക്ക്‌ പോകാന്‍ കഴിയാതിരുന്നതിനാല്‍ തീ ഉടന്‍ അണക്കാനായില്ല. മണിക്കുറുകളോളം തീ ആളി കത്തി. അര്‍ധരാത്രിയോടെയാണ്‌ തീ അണക്കാനായത്‌. ഇതേ സ്‌ഥലത്തുതന്നെ ചൊവ്വാഴ്‌ച ഉച്ചക്കും തീപിടുത്തമുണ്ടായി. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌ന് എത്തി തീ അണച്ചു. ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയില്‍ നിന്നുമുള്ള വാതക പൈപ്പ്‌ ലൈന്‍ ഈ പാടശേഖരത്തുകൂടി പോകുന്നതിനാല്‍ നാട്ടുകാരും ഏറെ പരിഭ്രാന്തിയിലായിരുന്നു.

Ads by Google
Advertisement
Wednesday 17 Apr 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW