Tuesday, May 21, 2019 Last Updated 21 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.43 AM

പ്രവര്‍ത്തകര്‍ സുരേന്ദ്രനുവേണ്ടി പത്തനംതിട്ടയിലേക്ക്‌: കോഴിക്കോട്ടും വടകരയിലും പ്രവര്‍ത്തനത്തെ ബാധിച്ചു

uploads/news/2019/04/302017/c1.jpg

കോഴിക്കോട്‌: പത്തനംതിട്ടയില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥി കെ. സുരേന്ദ്രനുവേണ്ടി പ്രചാരണത്തിനായി വന്‍ തോതില്‍ പ്രവര്‍ത്തകര്‍ പോയതു കോഴിക്കോട്‌, വടകര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തെ ബാധിച്ചു.
പ്രാദേശിക തലങ്ങളിലുള്ള പ്രവര്‍ത്തകരാണു വന്‍ തോതില്‍ പത്തനം തിട്ടയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്‌.പ്രവര്‍ത്തനത്തിന്‌ ആളെ കിട്ടാത്തതു പ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും ഇരുമണ്ഡലത്തിലേയും സ്‌ഥാനാര്‍ഥികള്‍ പരാതികളുമായി രംഗത്തു വന്നിട്ടില്ല.
ധാരാളം പ്രവര്‍ത്തകര്‍ ജില്ലയില്‍ നിന്നു പത്തനം തിട്ടയിലേക്കു പോയിട്ടുണ്ടെന്നും എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമല്ല ആരും പോയിരിക്കുന്നതെന്നും ജില്ലാ നേതൃത്വം പറയുന്നു. പല പ്രവര്‍ത്തകരും ആവേശം മൂത്തു സ്വന്തം നിലയില്‍ പോയിരിക്കുകയാണ.്‌ ആദ്യ ഘട്ടത്തില്‍ പോയ പല പ്രവര്‍ത്തകരും തിരിച്ചെത്തി തങ്ങളുടെ പ്രദേശത്തു പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുണ്ട്‌. എന്നാല്‍ ആദ്യം പോയ പലരും തിരിച്ചു വന്നിട്ടില്ല. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേര്‍ പോവുകയും ചെയ്‌തു.
മറ്റു ജില്ലകളില്‍ നിന്നും ധാരാളം പ്രവര്‍ത്തകര്‍ പത്തനം തിട്ടയില്‍ എത്തിയിട്ടുണ്ടെന്നാണു പാര്‍ട്ടി പറയുന്നത്‌. വിജയ ്‌പ്രതീക്ഷയുള്ള മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുക എന്ന പ്രവര്‍ത്തകരുടെ ആവേശത്തെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാവില്ല. ശബരിമലയും വിശ്വാസവും സജീവമായി നില്‍ക്കുന്ന മണ്ഡലത്തില്‍ യുവാക്കളുടെ ആവേശമായ കെ. സുരേന്ദ്രന്‍ തന്നെ സ്‌ഥാനാര്‍ഥിയായി എത്തിയതോടെ പ്രവര്‍ത്തനത്തില്‍ വന്‍ ജനപങ്കാളിത്തമാണു ദൃശ്യമാകുന്നത്‌. എല്‍.ഡി.എഫ്‌. യു.ഡി.എഫ്‌ മുന്നണികളെ അമ്പരപ്പിക്കുന്ന തരത്തില്‍ പ്രചാരണ രംഗം കൊഴുപ്പിക്കുന്നതിനാലാണ്‌ ഇതര ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ പങ്കു വഹിക്കുന്നത്‌.
സുരേന്ദ്രന്റെ സ്വന്തം ജില്ലയായ കോഴിക്കോടു നിന്നു ധാരാളം പ്രവര്‍ത്തകര്‍ പത്തനം തിട്ടയിലേക്കു പോയിട്ടുണ്ട്‌. കോഴിക്കോട്ടെ ബി.ജെ.പി സ്‌ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്‌ഥാന അധ്യക്ഷനുമായ അഡ്വ. കെ.പി പ്രകാശ്‌ ബാബുവിന്റെ പ്രചാരണം താഴെ തട്ടില്‍ വേണ്ടത്ര എത്തിയിട്ടില്ല. ശബരിമല സമരവുമായി ബന്ധപ്പെട്ടു സ്‌ഥാനാര്‍ഥി റിമാന്റില്‍ കഴിഞ്ഞതാണു പ്രചാരണത്തില്‍ മെല്ലെപ്പോക്കിനു കാരണമെന്നാണു നേതാക്കള്‍ പറയുന്നതെങ്കിലും സ്‌ഥാനാര്‍ഥിക്കു ജാമ്യം കിട്ടി തിരിച്ചു വന്നിട്ടും പ്രവര്‍ത്തനം സജീവമായിട്ടില്ല. പല ഭാഗത്തും ഒരു വട്ടം പോലും ബി.ജെ.പി സ്‌ഥാനാര്‍ഥിക്കുവേണ്ടി വീടുകയറ്റം നടന്നിട്ടില്ല. വിഷുവിനു സ്‌ഥനാര്‍ഥിയുടെ ആശംസാ സന്ദേശം വിതരണം ചെയ്യാന്‍ പോലും പ്രവര്‍ത്തകരില്ലാത്ത പ്രദേശങ്ങളുമുണ്ട്‌. വടകര മണ്ഡലത്തില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥി വി.കെ സജീവന്റെ പ്രവര്‍ത്തനവും സമാന രീതിയില്‍ അടിത്തട്ടില്‍ മന്ദീഭവിച്ചിട്ടുണ്ട്‌.
ഇരുമണ്ഡലങ്ങളിലും ബി.ജെ.പി സ്‌ഥാനാര്‍ഥികളുടെ പ്രവര്‍ത്തനം നിര്‍ജീവമായതിനെ യു.ഡി.എഫുമായുള്ള വോട്ടു കച്ചവടമായി ചിത്രീകരിച്ചുള്ളവലിയ പ്രചാരണമാണ്‌ എല്‍.ഡി.എഫ്‌ നടത്തുന്നത്‌.
---

എം.ബിജുശങ്കര്‍

Ads by Google
Advertisement
Wednesday 17 Apr 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW