Wednesday, June 12, 2019 Last Updated 15 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

പ്രളയം: നഷ്‌ടപരിഹാരം ലഭിക്കാതെ ശാലുവും കുടംബവും

uploads/news/2019/04/301778/2.jpg

പറവൂര്‍: പ്രളയത്തില്‍ വിടും വീട്ടുപകരണങ്ങളും നഷ്‌ടമായ കുടുംബത്തിന്‌ നഷ്‌ടപരിഹാരമായി ലഭിച്ചത്‌ കേവലം പതിനായിരം രൂപ മാത്രം. ചിറ്റാറ്റുകര പഞ്ചായത്തിലെ 11-ാം വാര്‍ഡിലാണ്‌ സര്‍ക്കാര്‍ സഹായം ലഭിക്കാതെ ധനസഹായത്തിനുള്ള പട്ടികയില്‍ ഇടം പിടിക്കാതെ പോയ കളത്തിപറമ്പില്‍ശാലുവുംകുടംബവും കഴിയുന്നത്‌. തകര്‍ന്നു പോയ വീടിനു പകരം ഒരു സന്നദ്ധ സംഘടന നിര്‍മ്മിച്ചു നല്‍കിയ ഒരു താല്‍ക്കാലിക ഒറ്റമുറി വീട്ടിലാണ്‌ ഇവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത്‌.
പ്രളയ ദുരിതത്തില്‍പ്പെട്ടവര്‍ക്കുള്ള സഹായ വിതരണത്തില്‍ വ്യാപകമായ ക്രുക്കേടുകളും വിവേചനവും നടന്നിട്ടുണ്ടെന്ന വ്യാപകമായ പരാതി ഈ മേഖലയില്‍നിലനില്‍ക്കുന്നുണ്ട്‌. വടക്കേക്കര ,ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളില്‍ അനര്‍ഹരായ ഒട്ടേറെ ആളുകള്‍ ധനസഹായത്തിനുള്ളപട്ടികയില്‍ കടന്നു കൂടിയപ്പോള്‍, അര്‍ഹരായ നിരവധി ആളുകള്‍ പട്ടികയില്‍ നിന്ന്‌ പുറത്തായതു സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന്‌ ആവശ്യമുയരുന്നുണ്ട്‌.
പ്രളയത്തില്‍ വിടിന്‌ പോറല്‍ പോലും സംഭവിക്കാത്തവര്‍ക്കും പ്രളയത്തിന്‌ മുമ്പ്‌ വീട്‌ നിര്‍മ്മിക്കുന്നതിന്‌ തറയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചവര്‍ക്കു പ്രളയദുരിതാശ്വാസ സഹായത്തില്‍ ഉള്‍പ്പെടുത്തി വീട്‌ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളതായി സാമൂഹിക പ്രവര്‍ത്തകനായ കെ സോമന്‍ വ്യക്‌തമാക്കി.
ശാലുവിനെ പോലുള്ളവര്‍ക്ക്‌ വീട്‌ നല്‍കാതെ കബളിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്‌ സോമന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW