Thursday, July 18, 2019 Last Updated 45 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

കണിയൊരുക്കല്‍ വിഭവങ്ങള്‍ സൗജന്യമായി നല്‍കി ടോമി കോയിക്കര

വരാപ്പുഴ: പുതുതലമുറയ്‌ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കണിയൊരുക്കല്‍ തിരിച്ചുകൊണ്ടുവരാന്‍ വിഭവങ്ങള്‍ എല്ലാം സൗജന്യമായി നല്‍കിക്കൊണ്ട്‌ ടോമി കോയിക്കര.
പഴയ തലമുറയിലെ കണിയൊരുക്കല്‍ ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ്‌ ടോമി വിഭവങ്ങള്‍ എല്ലാം സൗജന്യമായി നല്‍കിക്കൊണ്ട്‌ നീറിക്കോട്‌ പീടികപ്പടിയില്‍ എത്തിയത്‌.
ഒരു പാത്രത്തില്‍ കൊന്നപ്പൂക്കള്‍, പറമ്പില്‍ നട്ടുവളര്‍ത്തിയ കണിവെള്ളരി, ഏതാനും പഴങ്ങള്‍ ഉള്‍പ്പടെ ആറോളം വിഭവങ്ങള്‍ കാണിക്ക ഒരുക്കാന്‍ ടോമി നല്‍കിവരുന്നു.
വിഷുക്കൈനീട്ടം വാങ്ങുക സ്വാഭാവികമാണ്‌. എന്നാല്‍ കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം സൗജന്യമായി ലഭിക്കുക അപൂര്‍വംതന്നെ. കണി വിഭവങ്ങള്‍ക്ക്‌ തീ വിലയായതോടെ പാവപ്പെട്ട പലര്‍ക്കും അതു വാങ്ങാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. ഇതിനു പരിഹാരമായാണ്‌ ടോമി കോയിക്കര കണി വിഭവങ്ങള്‍ നല്‍കുന്നത്‌.
കഴിഞ്ഞവര്‍ഷം ചക്ക സൗജന്യമായി നല്‍കി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW