Saturday, June 08, 2019 Last Updated 9 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 15 Apr 2019 12.49 AM

35 വര്‍ഷത്തെ കാത്തിരിപ്പ്‌ സഫലം; ബഥനിപ്പടിയിലേക്ക്‌ വെള്ളമെത്തി

മൂവാറ്റുപുഴ: മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ കുന്നയ്‌ക്കാല്‍ വെസ്‌റ്റ് ചെറുകനാലിലൂടെ ജലം ഒഴുകി. ബഥനിപ്പടി ഭാഗത്തേക്ക്‌ വെളളമെത്തിയതോടെ നാട്ടുകാര്‍ ആവേശത്തിലായി. കുന്നയ്‌ക്കാല്‍ വെസ്‌റ്റ് ഭാഗത്തു നിന്നും ചോലയ്‌ക്കാപ്പാടത്തിലൂടെ 80 മീറ്ററോളം നീളത്തില്‍ പൈപ്പിട്ടായിരുന്നു ഈ ചെറുകനാലിലൂടെ വെള്ളം ഒഴുക്കിയിരുന്നത്‌.
എന്നാല്‍, ഇടക്കാലത്ത്‌ ജലമൊഴുക്കിന്‌ തടസം നേരിട്ടു. പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയം കണ്ടില്ല. ഒടുവില്‍, കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നടത്തിയ തീവ്ര പരിശ്രമമാണ്‌ തകരാര്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഇടയാക്കിയത്‌.
പൈപ്പിലെ ചോര്‍ച്ച കണ്ടെത്തി പുതിയ പൈപ്പുകള്‍ സ്‌ഥാപിച്ചാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. വാര്‍ഡ്‌ മെമ്പര്‍ ബിന്ദു ജോര്‍ജിന്റെ നേതൃത്വത്തില്‍ പെരിയാര്‍ വാലി ഉദ്യോഗസ്‌ഥരും നാട്ടുകാരും ഒരുമിച്ച്‌ മുന്നേറിയതാണ്‌ ലക്ഷ്യം കാണുന്നതിന്‌ സഹായകമായത്‌.
ജലം എത്താതിരുന്നതോടെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്ന പഞ്ചായത്തിലെ 13-ാം വാര്‍ഡ്‌ പ്രദേശത്തുകാര്‍ക്ക്‌ ആശ്വാസമായി. കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും ഇവിടത്തുകാര്‍ കഷ്‌ടപ്പെടുകയായിരുന്നു. ഏതായാലും വെളളമെത്തിയ സന്തോഷത്തിലാണ്‌ നാട്ടുകാര്‍.

Ads by Google
Advertisement
Monday 15 Apr 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW