Friday, June 21, 2019 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.52 AM

തുഷാര്‍ വെള്ളാപ്പള്ളിയുടെ സുരക്ഷക്ക്‌ ഗണ്‍മാനെ നിയോഗിച്ചു

uploads/news/2019/04/301630/w1.jpg

കല്‍പ്പറ്റ: വയനാട്‌ മണ്ഡലത്തിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ സുരക്ഷാര്‍ത്ഥം പോലീസ്‌ ഗണ്‍മാനെ നിയോഗിച്ചു. കല്‍പ്പറ്റ എ.ആര്‍. ക്യാമ്പിലെ ഒരു പോലീസുകാരനെയാണ്‌ വയനാട്‌ എസ്‌.പിയുടെ നിര്‍ദേശ പ്രകാരം നിയോഗിച്ചത്‌.
അതിനിടെ മാവോയിസ്‌റ്റുകള്‍ എ.കെ-47 തോക്കുമായി നടക്കുന്ന സാഹചര്യത്തില്‍ സാധാരണ തോക്കുള്ള ലോക്കല്‍ പോലീസിനു പകരം യന്ത്രത്തോക്ക്‌ ഉപയോഗിക്കുന്ന തണ്ടര്‍ബോള്‍ട്ട്‌ കമാന്‍ഡോകളെ സുരക്ഷക്ക്‌ നിയോഗിക്കണമെന്ന്‌ എല്‍.ഡി.എ. നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
തുഷാര്‍ വെള്ളാപ്പള്ളിയെ മാവോയിസ്‌റ്റുകള്‍ തട്ടിക്കൊണ്ടു പോകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്‌ ഗണ്‍മാനെ നിയോഗിച്ചത്‌.

Ads by Google
Advertisement
Sunday 14 Apr 2019 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW