Sunday, June 23, 2019 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

ഫോര്‍ട്ട്‌കൊച്ചിയില്‍ ഹൈബിയുടെ കാര്‍ണിവല്‍

uploads/news/2019/04/301582/4.jpg

കൊച്ചി: ഫോര്‍ട്ട്‌ കൊച്ചിയില്‍ ഹൈബിയുടെ കാര്‍ണിവല്‍. തോപ്പുംപടിയില്‍നിന്ന്‌ ആരംഭിച്ച സ്‌ഥാനാര്‍ഥി പര്യടനം ഫോര്‍ട്ടുകൊച്ചിയില്‍ എത്തിയപ്പോള്‍ മറ്റൊരു കാര്‍ണിവലായി. പോസ്‌റ്റ് ഓഫീസ്‌ ജങ്‌ഷനില്‍ എം.എല്‍.എ. ഇബ്രാഹിം കുഞ്ഞാണ്‌ ഹൈബി ഈഡന്റെ പര്യടനം ഉദ്‌ഘാടനം ചെയ്‌തത്‌.
എം.പി. കെ.വി. തോമസിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച പര്യടനം ബാന്‍ഡ്‌ മേളത്തിന്റെ അകമ്പടിയോടെ അഞ്‌ജലി ജങ്‌ഷന്‍, കൊച്ചു പള്ളിവഴി കോരശേരി കവല, പട്ടേല്‍ മാര്‍ക്കറ്റ്‌, ബ്രദര്‍സ്‌ ജംഗ്‌ഷന്‍, കണ്ണമാലി ബസ്‌ സ്‌റ്റോപ്പ്‌, തോപ്പുംപടി ജങ്‌ഷന്‍ പവിഴം ജങ്‌ഷന്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്‌ ജനപിന്തുണ ഉറപ്പാക്കി പോളക്കണ്ടത്തെത്തി.
ഫോര്‍ട്ടുകൊച്ചിയില്‍ ഓള്‍ ഇന്ത്യ പ്ര?ഫഷണല്‍സ്‌ കോണ്‍ഗ്രസ്‌ (എ.ഐ.പി.സി) കേരള സ്‌റ്റേറ്റ്‌ പ്രസിഡന്റ്‌ മാത്യു കുഴല്‍നാടന്‍, എ.ഐ.സി.സി സെക്രട്ടറി കൃഷ്‌ണന്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വിവിധ രംഗത്തെ പ്രഗല്‍ഭരുമായി സംവദിച്ചു.
തുടര്‍ന്ന്‌ കൈപ്പത്തി ആപ്പിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ചു. ഉച്ചയ്‌ക്കുശേഷം ചിത്തുപറമ്പില്‍ നിന്നും നൂറുകണക്കിന്‌ പ്രവര്‍ത്തകരുടെ റോഡ്‌ ഷോയോടെ തുടങ്ങിയ പര്യടനം ഫോര്‍ട്ട്‌ കൊച്ചിയില്‍ എത്തിയപ്പോള്‍ കൊച്ചിന്‍ കാര്‍ണിവലിനെ അനുസ്‌മരിപ്പിച്ചു.
ഹൃദയത്തില്‍ ഹൈബി, വോട്ട്‌ ഫോര്‍ ഹൈബി ഈഡന്‍ തുടങ്ങിയ വാചകങ്ങള്‍ പതിച്ച ടീ ഷര്‍ട്ട്‌ അണിഞ്ഞു കൊച്ചു കുട്ടികളും, വയോജനങ്ങളും ചെറുപ്പക്കാരും അണിനിരന്നു. ഇന്നു ഹൈബി ഈഡന്റെ പര്യടനം കടവന്ത്ര, നെട്ടൂര്‍ കളമശേരി മേഖലകളില്‍ നടക്കും.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW