Wednesday, July 24, 2019 Last Updated 16 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

വിതരണം തടസപ്പെടില്ലെന്ന്‌ അഥോറിറ്റി; താഴുന്ന ജലനിരപ്പില്‍ ആശങ്കപൂണ്ട്‌ ജനങ്ങള്‍

uploads/news/2019/04/301579/1.jpg

കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ വെള്ളത്തിന്റെ നിരപ്പ്‌ താഴ്‌ന്നത്‌ ജലവിതരണത്തെ ബാധിക്കില്ലെന്ന്‌ ജല അഥോറിറ്റി. പെരിയാര്‍വാലി കനാല്‍ വഴി ലഭിച്ചിരുന്ന വെള്ളം ഇപ്പോഴും ആഴ്‌ചയില്‍ നാലു ദിവസം ലഭിക്കുന്നുണ്ട്‌.
ഇത്‌ മുടങ്ങാതെ ലഭിച്ചാല്‍ ബാക്കി മൂന്നു ദിവസത്തെ ആവശ്യം കൂടി നടത്താനാവുമെന്ന്‌ അഥോറിറ്റി പറയുന്നു. പെരിയാര്‍വാലി ബ്രാഞ്ച്‌ കനാലില്‍ നിന്നുമുള്ള വെള്ളമൊഴുക്കിന്‌ പായലും മറ്റും ഇടയ്‌ക്ക് തടസം സൃഷ്‌ടിക്കാറുണ്ട്‌.
ഇത്‌ നീക്കം ചെയ്യാന്‍ ജല അഥോറിറ്റിയും പെരിയാര്‍വാലിയെ സഹായിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്‌ഥ തലത്തിലെ ഏകോപനമില്ലായ്‌മ തടസം സൃഷിടിച്ചതാണ്‌ പമ്പിങ്‌ തടസപ്പെടാനും ജലവിതരണത്തെ ബാധിക്കാനും കാരണമായത്‌. ഇപ്പോഴത്തെ രീതിയില്‍ വെള്ളം ലഭിച്ചാല്‍ ജല അഥോറിറ്റിയുടെ കിണറുകളില്‍ ആവശ്യമായ വെള്ളം ലഭിക്കും. ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ജലവിതരണത്തിന്‌ ഇത്‌ മതിയാകുമെന്ന്‌ അഥോറിറ്റി അധികൃതര്‍ പറയുന്നു.
പ്രളയത്തിനു ശേഷം പൊതുവെ ഭൂ ജലനിരപ്പിലുണ്ടായ വ്യത്യാസമാണ്‌ കനാല്‍ കടന്നുപോകുന്ന ഭാഗങ്ങളുടെ സമീപ പ്രദേശങ്ങളിലും മറ്റും കിണറുകളിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസമുണ്ടാക്കാത്തതെന്നാണ്‌ പെരിയാര്‍വാലി അധികൃതരുടെ വിശദീകരണം. എന്നാല്‍ കോഴിപ്പിള്ളി പുഴയിലെയും ഇവിടുത്തെ തടയണയിലെയും ജല നിരപ്പ്‌ ക്രമാതീതമായി താഴ്‌ന്നത്‌ പരിസരപ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്‌.കുളി, അലക്ക്‌ തുടങ്ങിയവ നിര്‍വഹിക്കാനും സാധിക്കാത്ത അവസ്‌ഥയാണ്‌.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW