Tuesday, July 23, 2019 Last Updated 38 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

യു.എസ്‌.എസ്‌. സ്‌കോളര്‍ഷിപ്പ്‌ ഏറ്റവും കൂടുതല്‍ കുറ്റിലഞ്ഞി ഗവ. യു.പി. സ്‌കൂളില്‍

കോതമംഗലം: വിദ്യാഭ്യാസ ഉപജില്ലയില്‍ യു.എസ്‌.എസ്‌. സ്‌കോളര്‍ഷിപ്പിന്‌ ഏറ്റവും കൂടുതല്‍ കുട്ടികള്‍ അര്‍ഹത നേടിയത്‌ കുറ്റിലഞ്ഞി ഗവ. യു.പി. സ്‌കൂളില്‍.
ഉപ ജില്ലയില്‍ അര്‍ഹത നേടിയ 33 കുട്ടികളില്‍ 7 കുട്ടികളാണ്‌ കുറ്റിലഞ്ഞി ഗവ. യു.പി. സ്‌കൂളില്‍ നിന്നും വിജയം നേടിയത്‌. സ്വകാര്യ മാനേജ്‌മെന്റ്‌ സ്‌കൂളുകളെ പോലും മറികടന്നാണ്‌ ഈ മികച്ച വിജയം കൈവരിച്ചത്‌. 7 ാം ക്ലാസിലെ കുട്ടികള്‍ക്കാണ്‌ യു.എസ്‌.എസ്‌. സ്‌കോളര്‍ഷിപ്പിനുളള പരീക്ഷ എഴുതാനുളള അവസരം. അര്‍ഹത നേടിയ 7 കുട്ടികള്‍ക്കും 8, 9, 10 ക്ലാസുകളിലേക്ക്‌ 3000 രൂപ വീതം ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പായി ലഭിക്കും.
23 കുട്ടികള്‍ക്ക്‌ 3 മാസം അധ്യാപകര്‍ സൗജന്യ കോച്ചിങ്‌് ക്ലാസുകള്‍ നല്‍കിയിരുന്നു. രണ്ട്‌ കുട്ടികള്‍ സ്‌പെഷ്യല്‍ ഗിഫ്‌റ്റിന്‌ അര്‍ഹത നേടിയിട്ടുണ്ടെന്ന്‌ പ്രധാന അധ്യാപക സൈനബ എ.കെ. അറിയിച്ചു.
ഈ കുട്ടികള്‍ക്കും ഉന്നത പഠനത്തിന്‌ സഹായം ലഭിക്കുമെന്നും അവര്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹത നേടിയ മുഴുവന്‍ കുട്ടികളെയും പൊതു ചടങ്ങില്‍ അനുമോദിക്കുമെന്ന്‌ പി.ടി.എ. പ്രസിഡന്റ്‌ അബു വട്ടപ്പാറ അറിയിച്ചു.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW