Tuesday, July 23, 2019 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

സൂര്യാഘാതം; ഊരമനയില്‍ കറവപശു ചത്തു

രാമമംഗലം: സൂര്യാഘാതമേറ്റ്‌ ഊരമനയില്‍ കറവപ്പശു ചത്തു. ശിവലിയില്‍ പുളിമൂട്ടില്‍ ലാലിന്റെ 30 ലിറ്റര്‍ പാല്‍ ലഭിച്ചുകൊണ്ടിരുന്ന കറവ പശുവാണ്‌ ചത്തത്‌.
വെള്ളിയാഴ്‌ച രാവിലെ മുതല്‍ പശുവിന്‌ ഷീണമനുഭവപെട്ടിരുന്നതായി ഉടമസ്‌ഥന്‍ പറഞ്ഞു. ഇന്നലെ രാവിലെയും പശുവിനെ കറന്നിരുന്നു. തുടര്‍ന്ന്‌ കുളിപ്പിച്ചതിന്‌ ശേഷം പുരയിടത്തില്‍ കെട്ടിയിരുന്ന പശുവിനെ വൈകിട്ടോടെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
സൂര്യാഘാതമാണ്‌ കാരണമെന്ന്‌ പോസ്‌റ്റ്മോര്‍ട്ടം ചെയ്‌ത ഡോക്‌ടര്‍ പറഞ്ഞതായി ഉടമസ്‌ഥന്‍ അറിയിച്ചു.
ക്ഷീര കര്‍ഷകനും സിവില്‍ പോലീസ്‌ ഓഫീസറുമായ ലാലിന്‌ മറ്റ്‌ അഞ്ചു കറവ പശുക്കള്‍ കൂടി ഉണ്ട്‌.
രാമമംഗലം ഗ്രാമഞ്ചാത്തിലെ മൂന്നാം വാര്‍ഡില്‍ വാര്‍ഡില്‍ കൊടുകുത്തിയേല്‍ രാജുവിന്റെ പശുവും കഴിഞ്ഞ ദിവസം കുഴഞ്ഞു വീണ്‌ ചത്തിരുന്നു.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW