Thursday, July 18, 2019 Last Updated 25 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.47 AM

പൈപ്പ്‌ പൊട്ടി റോഡ്‌ തകരുന്നു

പിറവം: നടക്കാവ്‌ റോഡില്‍ പാഴൂര്‍ അമ്പലപ്പടി മുതല്‍ എടക്കാട്ടുവയല്‍ പഞ്ചായത്തിലെ പുതുക്കുളം വരെയുള്ള കുടിവെള്ള വിതരണ പൈപ്പുകള്‍ മാറ്റി സ്‌ഥാപിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാരില്‍ നിന്നും 2.27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച്‌ ആറു മാസം കഴിഞ്ഞിട്ടും നടപടികള്‍ ഇഴഞ്ഞ്‌ നിങ്ങുന്നു.
ഏഴു വര്‍ഷം മാത്രമായ നിലവിലുള്ള ജി.ഐ. പൈപ്പുകള്‍ നിലവാരമില്ലാത്തതിനാല്‍ തുടര്‍ച്ചയായി പൊട്ടുകയും പാഴൂര്‍ - പേപ്പതി റീച്ചില്‍ റോഡ്‌ തകര്‍ച്ച നിത്യസംഭവമാണ്‌. ബി.എം. ബി.സി. ടാറിംഗ്‌ നടത്തിയിട്ടുള്ള റോഡ്‌ ഈ ഭാഗത്ത്‌ തുടര്‍ച്ചയായി തകരുന്നത്‌ നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു.
പൈപ്പുകള്‍ പൊട്ടി വെള്ളം ചീറ്റുന്നതിനാല്‍ കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും ബുദ്ധിമുട്ടുകയാണ്‌. പാഴൂര്‍ പേപ്പതി ദൂരം മാത്രം നാനൂറിലധികം മെറ്റല്‍ ക്ലാമ്പുകളിട്ടാണ്‌ ചോര്‍ച്ച താല്‍ക്കാലികമായി അടച്ചിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം മാമലക്കവലക്ക്‌ സമീപം അഞ്ചിടത്താണ്‌ പൈപ്പുകള്‍ പൊട്ടി വെള്ളം ചീറ്റിയത്‌. ജല ദൗര്‍ലഭ്യം ഉള്ള സമയത്ത്‌ ലക്ഷക്കണക്കിന്‌ വെള്ളമാണ്‌ ഇങ്ങനെ നഷ്‌ടപ്പെടുന്നത്‌.
ഈ ഭാഗത്ത്‌ റോഡുകള്‍ തകര്‍ന്നതിനാല്‍ അപകടങ്ങള്‍ പതിവായിരിക്കുന്നു. അടുത്തിടെ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ കുഴിയില്‍ ചാടി കണ്ടക്‌ടര്‍ക്കും യാത്രക്കാര്‍ക്കും പരുക്ക്‌ പറ്റിയിരുന്നു. ഇരുചക്രവാഹനങ്ങള്‍ക്കും യാത്ര ദുഷ്‌കരമാണ്‌.
അടിയന്തരമായി പൈപ്പുകള്‍ മാറ്റി സ്‌ഥാപിക്കുന്നതിനുള്ള പണികള്‍ ആരംഭിക്കണമെന്ന്‌ നഗരസഭ കൗണ്‍സിലര്‍ ബെന്നി വി. വര്‍ഗീസ്‌ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 14 Apr 2019 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW