Tuesday, May 21, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

കൊയ്‌തൊഴിഞ്ഞ പാടത്ത്‌ കെട്ടിട നിര്‍മാണം

uploads/news/2019/04/301554/2.jpg

ഷൊര്‍ണൂര്‍: മുണ്ടായ പാടശേഖരത്തിന്‌ നടുവില്‍ കഴിഞ്ഞ മാസം കൊയ്‌തൊഴിഞ്ഞ പാടത്ത്‌ കെട്ടിടം നിര്‍മിക്കാന്‍ ശ്രമം. ഇതിനായി വെള്ളിയാഴ്‌ച ഉച്ചയോടെ ജെ.സി.ബി. പാടത്തിറങ്ങി അടിത്തറ കെട്ടാന്‍ മണ്ണ്‌ മാന്തി തുടങ്ങി. ലോഡ്‌ കണക്കിന്‌ കരിങ്കല്ലും വന്നു. മുണ്ടായ ജലസേചന കനാല്‍ മറികടന്നാണ്‌ ജെ.സി.ബി. കൃഷിയിടത്തില്‍ കടന്ന്‌ മണ്ണ്‌ മാന്തി നിര്‍മാണ പ്രവൃത്തി തുടങ്ങിയതെന്ന്‌ പാടശേഖര സമിതി അംഗങ്ങള്‍ പറഞ്ഞു. ഇതിനിടെ ഉടമയുമായി ചിലര്‍ വാക്കേറ്റമാവുകയും ചെയ്‌തു. ബന്ധപ്പെട്ട വില്ലേജ്‌ ഉദ്യോഗസ്‌ഥരുടെ മൗനാനുവാദത്തോടെയാണ്‌ കൃഷിയിടത്തില്‍ കെട്ടിട നിര്‍മാണം നടത്തുന്നതെന്ന്‌ പാടശേഖര സമിതി, ഭാരതീയ കര്‍ഷകമോര്‍ച്ച അംഗങ്ങള്‍ ആരോപിച്ചു. നെല്‍പാടം പരിവര്‍ത്തനം നടത്തരുതെന്ന കര്‍ശന നിയമം നിലനില്‍ക്കെയാണ്‌ ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്‌. ഷൊര്‍ണൂരില്‍ തന്നെ മഞ്ഞക്കാട്‌ ഭാഗത്ത്‌ നെല്‍വയല്‍ നികത്തല്‍ വ്യാപകമാണ്‌. വയല്‍ നികത്തിയ ഭാഗത്ത്‌ ഫ്‌ളാറ്റുകളും വില്ലകളും ഉയരുന്നുണ്ട്‌.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW