Wednesday, June 26, 2019 Last Updated 43 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

പാലക്കാട്‌ ചൂട്‌ വീണ്ടും 41 ഡിഗ്രി

uploads/news/2019/04/301553/1.jpg

പാലക്കാട്‌: ജില്ലയില്‍ കൂടിയ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയിലെ താപമാപിനിയിലാണ്‌ ചെറിയ ഇടവേളയ്‌ക്കുശേഷം ചൂട്‌ വീണ്ടും 41 ഡിഗ്രിയില്‍ എത്തിയത്‌. കഴിഞ്ഞ നാലിനാണ്‌ അവസാനം 41 ഡിഗ്രി രേഖപ്പെടുത്തിയത്‌. 28 ഡിഗ്രിയാണ്‌ ഇന്നലത്തെ കുറഞ്ഞ ചൂട്‌. ആര്‍ദ്രത 38 ശതമാനം. മലമ്പുഴ ഡാം പരിസരത്ത്‌ 40.6 ഡിഗ്രിയാണ്‌ ഉയര്‍ന്ന താപനില. കുറഞ്ഞ ചൂട്‌ 27.5 ഡിഗ്രിയും ആര്‍ദ്രത 26 ശതമാനവും രേഖപ്പെടുത്തി. പാലക്കാട്‌, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഇന്ന്‌ താപനില ശരാശരിയില്‍നിന്നും നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ്‌ നല്‍കി. സൂര്യാതപ സാധ്യത കൂടുതലായതിനാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ നേരിട്ട്‌ വെയിലേല്‍ക്കരുതെന്ന്‌ സംസ്‌ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പ്‌ നല്‍കി. 15 മുതല്‍ ചൂട്‌ കുറയുമെന്നാണ്‌ കാലാവസ്‌ഥാ വിഭാഗത്തിന്റെ നിഗമനം. വരും ദിവസങ്ങളില്‍ മക്ക ജില്ലകളിലും ചെറിയ രീതിയില്‍ വേനല്‍ മഴ പെയ്യാനും സാധ്യതയുണ്ട്‌.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW