Monday, May 20, 2019 Last Updated 31 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

വാളയാര്‍ ഡാമിലെ ജലവിതാനം കുറയുന്നു

uploads/news/2019/04/301552/3.jpg

പാലക്കാട്‌: വാളയാര്‍ അണക്കെട്ടിലെ ജലവിതാനം കുറയുന്നു. എലപ്പുള്ളി, പുതുശേരി പഞ്ചായത്തുകളിലെ ഭൂരിഭാഗം കര്‍ഷകരും ആശ്രയിക്കുന്ന ജലസംഭരണി വറ്റി വരണ്ട്‌ നീര്‍ച്ചാലായി.
പ്രളയത്തില്‍ സംസ്‌ഥാനത്തെ ഡാമുകള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍, വാളയാര്‍ ഡാം പൂര്‍ണ സംഭരണശേഷിയായ 203 മീറ്ററില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയം ഡാമിലെ ജലനിരപ്പ്‌ 193.89 ആയിരുന്നു. ഇപ്പോള്‍ 193.83 അടിയാണ്‌. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കൂടുതല്‍ വെള്ളം തുറന്നുവിട്ടതും കിഴക്കന്‍പ്രദേശമായിരുന്നിട്ടും തുലാവര്‍ഷം ദുര്‍ബലമായതും ഡാമിലെ ജലനിരപ്പ്‌ കുറയാന്‍ കാരണമായി.
കൃഷിയാവശ്യത്തിനുുള്ള വെള്ളം കനാലിലൂടെ വിതരണം ചെയ്‌തെങ്കിലും ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഇട്ടതിനാല്‍ ബാക്കി വെള്ളം അവയുടെ സംരക്ഷണത്തിനായി നിര്‍ത്തിയിരിക്കുകയാണ്‌. വേനല്‍ ഇതേ രീതിയില്‍ തുടര്‍ന്നാല്‍ മീനുകളുടെ പ്രത്യുത്‌പാദനശേഷിയെ ബാധിക്കുമെന്നും അവ കൂട്ടത്തോടെ ചാകാനിടയുണ്ടെന്നും ഡാം അധികൃതര്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW