Thursday, August 08, 2019 Last Updated 10 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

സ്വര്‍ണം തട്ടിയ കേസിലെ പ്രതി റിമാന്‍ഡില്‍

ഷൊര്‍ണൂര്‍: സ്വര്‍ണവ്യാപാരിയില്‍നിന്ന്‌ 25.5 പവന്‍ തട്ടിയെടുത്ത കേസില്‍ 13 വര്‍ഷത്തിനുശേഷം അറസ്‌റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു. മഹാരാഷ്‌ട്ര സ്വദേശി സഞ്‌ജയ്‌ സേട്ടിനെ കബളിപ്പിച്ച്‌ സ്വര്‍ണം കവര്‍ന്ന കേസിലാണ്‌ തമിഴ്‌നാട്‌ തിരുനെല്‍വേലി ഗംഗൈകോണ്ടം പെരുമാള്‍ സന്നിധി തെരുവില്‍ ഗണേഷിനെ (58) റിമാന്‍ഡ്‌ ചെയ്‌തത്‌. തമിഴ്‌നാട്‌ പോലീസെന്ന വ്യാജേനയെത്തി ആറംഗ സംഘം സ്വര്‍ണം കവര്‍ന്നെന്നാണ്‌ പരാതി. തമിഴ്‌നാട്ടിലെ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട്‌ സ്വര്‍ണം ഷൊര്‍ണൂരില്‍ വിറ്റതായി വിവരം ലഭിച്ചെന്നായിരുന്നു വ്യാജ പോലീസ്‌ സംഘത്തിന്റെ വിശദീകരണം.
തുടര്‍ന്ന്‌ തൊണ്ടിമുതലാണെന്നറിയിച്ച്‌ സ്വര്‍ണം കൊണ്ടുപോവുകയായിരുന്നു. പിന്നീട്‌ സ്വര്‍ണം കൊണ്ടുപോയത്‌ വ്യാജ പോലീസാണെന്നറിഞ്ഞതോടെ സ്വര്‍ണവ്യാപാരി പോലീസില്‍ പരാതി നല്‍കി. സംഭവത്തിലുള്‍പ്പെട്ട ഗണേശ്‌ പിന്നീട്‌ ഒളിവില്‍ പോയി. രണ്ടുപേര്‍ വിചാരണയ്‌ക്കിടെ മരിച്ചു. ഇയാള്‍ക്കെതിരേ തമിഴ്‌നാട്ടിലെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ സമാനകേസുകളുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. സി.ഐ: എന്‍.ഒ. സിബി, എസ്‌.ഐ: കെ.പി. ആനന്ദ്‌, റഷീദലി, വിനോദ്‌ ബി. നായര്‍ എന്നിവരാണ്‌ തിരുനെല്‍വേലിയില്‍നിന്ന്‌ ഇയാളെ പിടികൂടിയത്‌.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW