Tuesday, May 21, 2019 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

വ്യാപാര സ്‌ഥാപനങ്ങളില്‍ മോഷണശ്രമം

മണ്ണാര്‍ക്കാട്‌: നെല്ലിപ്പുഴയിലെ വ്യാപാര സ്‌ഥാപനങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ പൂട്ടുപൊളിച്ച്‌ മോഷണ ശ്രമം. നെല്ലിപ്പുഴയിലെ അമിനാസ്‌ ഓട്ടോ കണ്‍സള്‍ട്ടന്റിലും അനുപമ സ്‌റ്റുഡിയോയിലുമാണ്‌ മോഷണ ശ്രമം നടന്നത്‌. സ്‌റ്റുഡിയോയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ചെങ്കിലും അകത്തെ ഗ്ലാസ്‌ വാതില്‍ തുറക്കാനാകത്തതിനാല്‍ മോഷണശ്രമം പരാജയപ്പെട്ടു. അമിനാസ്‌ ഓട്ടോ കണ്‍സള്‍ട്ടന്‍സിയുടെ പൂട്ടുപൊളിച്ച്‌ അകത്ത്‌ കടന്ന മോഷ്‌ടാക്കള്‍ വാഹന സംബന്ധമായ രേഖകളും ചെക്കു ബുക്കുകളും കവര്‍ന്നു. മണ്ണാര്‍ക്കാട്‌ സി.ഐ: ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സംഭവ സ്‌ഥലം പരിശോധിച്ചു. എല്ലാ സ്‌ഥാപനങ്ങളും മോഷ്‌ടാക്കള്‍ക്ക്‌ എതിരെ ജാഗ്രത പുലര്‍ത്തണമെന്നും കാമറ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും സി.ഐ. വ്യാപാരികളോട്‌ ആവശ്യപ്പെട്ടു. ഏകോപന സമിതി ഭാരവാഹികളായ രമേഷ്‌ പൂര്‍ണിമ, ജോണ്‍സണ്‍, കൃഷ്‌ണദാസ്‌ എന്നിവരും സംഭവസ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW