Tuesday, May 21, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 12.42 AM

രമ്യ ഹരിദാസ്‌ കുന്നംകുളത്ത്‌

ആലത്തൂര്‍: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ ശനിയാഴ്‌ചത്തെ തെരഞ്ഞെടുപ്പ്‌ പര്യടനം കുന്നംകുളം നിയോജക മണ്ഡലത്തിലായിരുന്നു.
രാവിലെ എട്ടിന്‌ കടവല്ലൂര്‍ പഞ്ചായത്തിലെ പൊന്നാംകുന്നില്‍ നിന്നാരംഭിച്ച്‌ വേലൂര്‍ പഞ്ചായത്തിലെ പഴവൂരില്‍ സമാപിച്ചു. 87 ഓളം കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. കടവല്ലൂര്‍, വേലൂര്‍, കടങ്ങോട്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മണിയറക്കോട്‌, കൊരട്ടിക്കര, കല്ലുംപുറം, പൊറവൂര്‍, പരുവക്കുന്ന്‌, പെരുമ്പിലാവ്‌ കോളനി, ചിറമനങ്ങാട്‌, കിടങ്ങൂര്‍ സെന്റര്‍, ചിറ്റിലങ്ങാട്‌, പന്നിത്തടം, വെള്ളത്തേരി എന്നിവിടങ്ങളില്‍ ഉച്ചയ്‌ക്കു മുമ്പുള്ള പര്യടനം അവസാനിച്ചു. വെള്ളറക്കാട്‌, കടങ്ങോട്‌ തെക്കുമുറി, പാഴിയോട്ടുമുറി, തോന്നല്ലൂര്‍, പുലിയന്നൂര്‍, കിരാലൂര്‍ പള്ളി നട, മണിമലര്‍ക്കാവ്‌ സെന്റര്‍, ലോകരത്തിക്കാവ്‌ എന്നിവിടങ്ങളില്‍ സ്‌ഥാനാര്‍ഥിയെ ആവേശകരമായാണ്‌ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ സ്വീകരിച്ചത്‌. വോട്ടര്‍മാരെ നേരില്‍ കണ്ട്‌ കുശലം പറഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചും വോട്ടഭ്യര്‍ത്ഥിച്ചു. ഞായറാഴ്‌ച ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ പൊല്‍പ്പുള്ളി, ചിറ്റൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ സ്വീകരണം.

Ads by Google
Advertisement
Sunday 14 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW